Home ENTERTAINMENT ബ്യൂട്ടി വ്‌ളോഗിലൂടെ മനം കവര്‍ന്ന യൂടൂബര്‍

ബ്യൂട്ടി വ്‌ളോഗിലൂടെ മനം കവര്‍ന്ന യൂടൂബര്‍

81
0

സൗന്ദര്യം നേടാന്‍ പല വഴികള്‍ പരീക്ഷിക്കുന്നവരാണ് മനുഷ്യര്‍. അവരെപ്പോലെ മനോഹരമായി സൗന്ദര്യം കാത്തുസൂക്ഷിക്കുന്നവരായി മറ്റൊന്നുമില്ലെന്നാണ് പറയുന്നത്. സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനുള്ള വഴികള്‍ സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവര്‍ക്കായി പങ്കുവെക്കുന്ന യൂടൂബറാണ് ആതിര. സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനൊടൊപ്പം ആത്മവിശ്വാസവും കാത്തൂസൂക്ഷിക്കണമെന്നാണ് പൊന്നു ആതിരാസ് വേള്‍ഡ് എന്ന യൂടൂബ് ചാനലിലൂടെ ആതിര പറയുന്നത്.

യൂടൂബിലേക്കുള്ള വരവ്

ഒഴിവ് സമയങ്ങളില്‍ എന്തെങ്കിലും ക്രീയേറ്റീവായി ചെയ്യണമെന്നതായിരുന്നു ആതിരയുടെ ആഗ്രഹം. ചാനലില്‍ അവതാരകയായതിനാല്‍ ക്യാമറയുടെ മുന്‍പില്‍ നില്‍ക്കാനും അവതരണശൈലിയിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാനും സാധിക്കുമെന്ന വിശ്വാസമാണ് പൊന്നു ആതിരാസ് വേള്‍ഡ് എന്ന യൂടൂബ് ചാനല്‍ തുടങ്ങാനുള്ള കാരണമെന്ന് ആതിര പറയുന്നു.

ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യം ചെയ്യണമെന്നുള്ള ആഗ്രഹത്തില്‍ ആദ്യവരുമാനം വയനാട്ടിലുള്ള ഒരു കുടുംബത്തിന് നല്‍കുകയും ആ വീഡിയോ ചാനലില്‍ അപ്‌ലോഡ് ചെയ്യുകയുമുണ്ടായി.  അതിനുശേഷം അവര്‍ക്ക് പുതിയ വീടും കുടുംബ ചെലവും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും ലഭിക്കാന്‍ പൊന്നു ആതിരാസ് വേള്‍ഡ് ചാനല്‍ നിമിത്തമായി. പണത്തേക്കാള്‍ ഉപരി അര്‍ഹരായവര്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് സന്തോഷമെന്ന് ആതിര പറയുന്നു. പൊന്നു ആതിരാസ് വേള്‍ഡിലൂടെ പ്രധാനമായും ബ്യൂട്ടി ടിപ്‌സ്, ഫാഷന്‍, ലൈഫ് സ്റ്റെല്‍, ഹെല്‍ത്ത് വീഡിയോ തുടങ്ങിയ വിഷയങ്ങളാണ് ആതിര പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

വരുമാന സാധ്യതയും സ്വപന്ങ്ങളും

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍ കൂടുതലായി ചെയ്യാനാണ് താല്‍പ്പര്യമെന്നും യുവജനങ്ങള്‍ക്ക് ആവശ്യമുള്ളതും 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടിയുള്ള വീഡിയോകളാണ് ഇനി ചാനലില്‍ അപ്‌ലോഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ആതിര വെളിപ്പെടുത്തുന്നു. പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ പ്രേക്ഷരുണ്ടാകുകയും പ്രത്യേകിച്ച് യുവജനങ്ങള്‍ നമ്മളെ അംഗീകരിക്കുകയും ചെയ്യുന്നതാണ് യൂടൂബെറന്ന നിലയില്‍ സന്തോഷമുണ്ടാകുന്ന കാര്യം. പ്രേക്ഷകരും യൂടൂബേഴ്സും തമ്മില്‍ മികച്ച ആശയവിനിമയം ഉണ്ടാകേണ്ടത് യൂടൂബറിനെ സംബന്ധിച്ച് അത്യാന്താപേക്ഷിതമായ കാര്യമാണെന്നാണ് ആതിര പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here