Home BIZ IDEAS സംരംഭങ്ങളെ ഉയരങ്ങളിലെത്തിക്കാനൊരു സംരംഭം

സംരംഭങ്ങളെ ഉയരങ്ങളിലെത്തിക്കാനൊരു സംരംഭം

627
0

രു സംരംഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ഫിനാന്‍സ്. സാമ്പത്തികമേഖലയിലുളള പലതരം പ്രശ്‌നങ്ങളാണു പലപ്പോഴും സ്ഥാപനത്തിന്റെ പരാജയത്തിലേക്കു നയിക്കുന്നതും. സ്ഥാപനത്തിന്റെ തുടക്കം മുതല്‍ കൃത്യമായൊരു സാമ്പത്തിക ആസൂത്രണം അത്യാവശ്യമാണ്. പല സ്ഥാപനങ്ങളിലും ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ അഭാവമുണ്ടാകുമ്പോഴാണു സുഖകരമായ നടത്തിപ്പ് തകിടം മറയുന്നത്. സ്ഥാപനം വിജയിക്കുമോ എന്ന സാധ്യതാപഠനം മുതല്‍ തുടങ്ങുന്നു യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന സംരംഭത്തിന്റെ വിലമതിക്കുന്ന സേവനങ്ങള്‍. ബിസിനസ് ലാഭത്തിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ സിഇഒ ജിസ് പി കോട്ടുകപ്പിള്ളിയാണ്. നിരവധി സംരംഭങ്ങള്‍ക്കു സാമ്പത്തിക ആസൂത്രണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സേവനങ്ങളറിയാം.

അറിവുകള്‍ തെളിച്ച വഴിയേ

ആഗ്രഹിച്ചത് അഭിഭാഷകനാകാനാണ്. എന്നാല്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു ജിസിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോള്‍ തന്നെ സിഎംഎ ( കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് ) ക്വാളിഫൈ ചെയ്തു. എംബിഎയും പൂര്‍ത്തിയാക്കി. ഈ കാലഘട്ടത്തില്‍ തന്നെ സാമ്പത്തിക മേഖലയിലെ നിരവധി കോഴ്‌സുകള്‍ ചെയ്തിരുന്നു. കാത്തലിക് സിറിയന്‍ ബാങ്കില്‍ ബ്രാഞ്ച് ഓപ്പറേഷന്‍സില്‍ തുടങ്ങിയ ജോലി വിവിധ മേഖലകളിലൂടെ ജനറല്‍ മാനേജര്‍ എന്ന തസ്തിക വരെയെത്തി. വിആര്‍എസ് എടുത്തശേഷമാണു സ്വന്തം സംരംഭത്തിലേക്കു കടക്കുന്നത്. ബാങ്കിംഗ് രംഗത്തെ വിശാലമായ അനുഭവങ്ങളാണ് അതിനു വഴി തെളിച്ചത്.

സാമ്പത്തിക അച്ചടക്കവും ആസൂത്രണവും

സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ആസൂത്രണവും അച്ചടക്കവും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. കൃത്യമായ പിന്തുണ നല്‍കി സംരംഭത്തെ ഉയരങ്ങളിലെത്തിക്കുക എന്നതാണ് എസ്‌ക്കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയ്തു വരുന്നത്. പ്രോജക്റ്റ് ഫീസിബിലിറ്റി സ്റ്റഡി, റിസോഴ്‌സ് അലോക്കേഷന്‍ ആന്‍ഡ് മാപ്പിങ്, ബിസിനസ് പ്ലാന്‍, സ്ട്രാറ്റജി ഡെവലപ്‌മെന്റ് ആന്‍ഡ് പ്രോഫിറ്റബിലിറ്റി ഇംപ്രൂവ്‌മെന്റ്, വര്‍ക്കിങ് ക്യാപിറ്റല്‍ മാനേജ്‌മെന്റ്, ബാങ്ക് ഫിനാന്‍സ് അസിസ്റ്റന്‍സ്, കോസ്റ്റ് മാനേജ്‌മെന്റ്, റിസ്‌ക്ക് മാനേജ്‌മെന്റ് തുടങ്ങിയവയെല്ലാം യെസ്‌കലേറ്റര്‍ ചെയ്തു നല്‍കുന്നുണ്ട്.

shared CFO സര്‍വീസ്

ഒരുതവണ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് നടത്തിയതു കൊണ്ടു മാത്രം കാലങ്ങളോളം അതു തുടരണമെന്നില്ല. കാലത്തിനനുസരിച്ച്, ബിസിനസ് വളരുന്നതനുസരിച്ച,് സ്വാധീനിക്കുന്ന ഘടകങ്ങള്‍ക്കനുസരിച്ചൊക്കെ സംരംഭത്തിന്റെ നടത്തിപ്പില്‍ ഒരു ലോങ്‌ടേം ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആവശ്യമായി വരും. അത്തരം സാഹചര്യത്തിലാണ് ജിസ് പരിചയപ്പെടുത്തിയ ഷെയേഡ് സിഎഫ്ഒ സര്‍വീസ് സഹായകമാകുന്നത്. ഒരു സംരംഭത്തിന്റെ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട എന്തൊക്കെ സര്‍വീസുകള്‍ നല്‍കാനാകുമോ അതൊക്കെ ലഭ്യമാക്കുന്ന ആശയമാണ് ഷെയേഡ് സിഎഫ്ഒ. പ്ലാനിങ്, എക്‌സിക്യുഷന്‍ ഘട്ടങ്ങളില്‍ ഈ സഹായം ചെയ്തു നല്‍കുന്നുണ്ട്. പുതിയ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് ഷെയേഡ് സിഎഫ്ഒ സര്‍വീസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വെര്‍ച്ച്വല്‍ സിഎഫ്ഒ എന്ന കണ്‍സെപ്റ്റില്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.

സംരംഭങ്ങള്‍ക്കു പിന്തുണ

ഐഐഎം കാലിക്കറ്റില്‍ നിന്ന് സ്ട്രാറ്റജിക് മാനേജ്‌മെന്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് നേടിയതും, സില്‍ക്കോണ്‍ ഇന്ത്യ മാഗസിന്റെ മികച്ച പത്ത് വെര്‍ച്ച്വല്‍ സിഎഫ്ഒമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതും ജിസ് പി കോട്ടുകപ്പിള്ളിയുടെ സംരംഭപാതയെ മികച്ചതാക്കുന്നു. ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുക എന്നതാണു യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ആത്യന്തിക ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വലിയ സ്ഥാപനങ്ങള്‍ വരെ യെസ്‌കലേറ്ററിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ലാഭവും വളര്‍ച്ചയും ലക്ഷ്യമിടുന്നവരാണെങ്കില്‍ യെസ്‌കലേറ്റര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സേവനം തീര്‍ച്ചയായും ഉപകാരപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here