Home ENTERTAINMENT ഒരു അപൂര്‍വ സൗഹൃദം; വൈറല്‍ വീഡിയോ

ഒരു അപൂര്‍വ സൗഹൃദം; വൈറല്‍ വീഡിയോ

53
0

മൃഗങ്ങളുടെ വീഡിയോ എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. നായ്ക്കുട്ടികളുടെയും പൂച്ചക്കുട്ടികളുടെയും ആനക്കൂട്ടത്തിന്റെയുമെല്ലാം മനോഹരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

അവയെല്ലാം നമുക്ക് സന്തോഷം നല്‍കുന്ന ദൃശ്യങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു ദൃശ്യം നിങ്ങളെ ഞെട്ടിക്കും. ഒരു കൂട്ടം കടുവകളും ഒരു നായയും തമ്മിലുള്ള സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നായ കടുവകള്‍ക്കിടയില്‍ നിര്‍ഭയമായി കറങ്ങുന്നത് കാണാം. കടുവകള്‍ ഒന്നും തന്നെ നായയെ ഉപദ്രവിക്കുന്നില്ല. നിര്‍ഭയനായ ഗോള്‍ഡന്‍ റിട്രീവറിന് ചുറ്റും കടുവകള്‍ നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എല്ലാവരും സുഹൃത്തുക്കളെപ്പോലെ പെരുമാറുകയാണ്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here