Home latest news വലിയഴീക്കലില്‍ പാലത്തിന്റെ ആര്‍ച്ചിലേറി യുവാക്കളുടെ അഭ്യാസപ്രകടനം, നോക്കുകുത്തിയായി പൊലീസും

വലിയഴീക്കലില്‍ പാലത്തിന്റെ ആര്‍ച്ചിലേറി യുവാക്കളുടെ അഭ്യാസപ്രകടനം, നോക്കുകുത്തിയായി പൊലീസും

92
0

വലിയഴീക്കല്‍: ആലപ്പുഴയിലെ വലിയഴീക്കല്‍ പാലത്തിന്റെ ആര്‍ച്ചിന് മുകളിലൂടെ യുവാക്കളുടെ അപകരമായ യാത്ര നാട്ടുകാര്‍ക്കും പൊലീസിനും തലവേദനയാകുന്നു. കായലിന് കുറുകെയുള്ള 12 മീറ്റര്‍ ഉയരമുളള ആര്‍ച്ചിലൂടെയാണ് യുവാക്കള്‍ കയറുന്നത്. അക്ഷരാര്‍ത്ഥത്തില്‍ യുവാക്കളുടെ ഈ വെല്ലുവിളി സ്വന്തം ജീവന്‍ പണയപ്പെടുത്തിതന്നെയാണ് സാഹസികത കാണിക്കുന്നത്. പൊലീസിനോടും നാട്ടുകാരോടും കാണിക്കുന്ന വെല്ലുവിളി തന്നെയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വലിയഴീക്കല്‍ പാലത്തില്‍ ബൈക്കില്‍ യുവാക്കള്‍ അഭ്യാസം നടത്തിയിരുന്നു. അപകടമുണര്‍ത്തുന്ന അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് ശേഷമാണ്

ഈ യുവാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി എടുത്തതിന് പിന്നാലെയാണ് യുവാക്കള്‍ അടുത്ത പരിപാടിയുമായി എത്തിയിട്ടുള്ളത്. യുവാക്കളുടെ ഈ പ്രതിഷേധം ഒരു കാര്യവുമില്ലാത്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കായലിന് കുറുകേ 12 മീറ്റര്‍ ഉയരത്തില്‍ 110 മീറ്റര്‍ നീളത്തിലുമുള്ള ആര്‍ച്ചിലൂടെ യുവാക്കള്‍ അപകടയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തെത്തിയിട്ടുണ്ട്. കാലോ കയ്യോ ഒന്ന് തെറ്റിയാല്‍ വലിയ അപകടമാകും സംഭവിക്കുന്നത്. വീതി കുറഞ്ഞ ബീമിലൂടെ മുകളിലേക്ക് കയറുന്ന യുവാക്കള്‍ മുകളിലെത്തിയ ശേഷം സെല്‍ഫി എടുക്കുന്നതും അപകടസാധ്യത വിളിച്ചു വരുത്തുന്ന കാഴ്ചയാണ്.

നാടിന് ആവേശമായി നിര്‍മിച്ച വലിയഴീക്കല്‍പാലം നാടിനും നാട്ടുകാര്‍ക്കും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യമാണെന്നും പോലീസ് പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തുക മാത്രമാണ് ഇതിന് പോംവഴിയെന്നും നാട്ടുകാര്‍ പറയുന്നു. യുവാക്കളുടെ സാഹസിക പ്രകടനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താതെ ഈ അഭ്യാസ പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന് നിലപാടിലാണ് നാട്ടുകാരും.

LEAVE A REPLY

Please enter your comment!
Please enter your name here