Home ENTERTAINMENT ആരെയും ആകര്‍ഷിക്കുന്ന യാത്രകളും ഭക്ഷണവും എന്തോ… ഇഷ്ടമാണ്… താടിക്കാരനെ

ആരെയും ആകര്‍ഷിക്കുന്ന യാത്രകളും ഭക്ഷണവും എന്തോ… ഇഷ്ടമാണ്… താടിക്കാരനെ

51
0

യാത്ര ചെയ്യുന്നത് എല്ലാവര്‍ക്കും സന്തോഷമും ഉന്മേഷവും നല്‍കുന്നവയാണ്. എല്ലാവര്‍ക്കും കാണും ഒരു സ്വപ്ന യാത്ര. എന്നാല്‍ ആ സ്വപ്നയാത്ര നടത്തുവാന്‍ ജീവിത സാഹചര്യങ്ങള്‍ കാരണം പലര്‍ക്കും സാധിക്കുന്നിലെന്നതാണ് സത്യം. പണമാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ തടസ്സം നില്‍ക്കുന്നത്.
ഈ സ്വപ്നങ്ങളെ വളരെ കുറഞ്ഞ ചിലവില്‍ എങ്ങനെ നടത്തിയെടുക്കാം എന്ന് കാണിച്ചു നല്‍കുകയാണ് ക്യാമ്പ് സീറ്ററെന്ന യൂടുബ് ചാനലിലൂടെ മാര്‍ക്ക് ആന്റണി. കുറഞ്ഞ ചെലവിലുള്ള യാത്ര, യാത്രാ സജ്ജീകരണങ്ങള്‍, ഭക്ഷണം, വ്യത്യസ്ത സംസ്‌കാരങ്ങള്‍ തുടങ്ങിയവയാണ് ക്യാമ്പ് സീറ്റര്‍ ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

താടിക്കാരന്‍

താടിക്കാരന്‍ എന്ന പേരിലാണ് മാര്‍ക്ക് ആന്റണിയും ക്യാമ്പ് സീറ്ററെന്ന യൂടുബ് ചാനലും ഏവര്‍ക്കും സുപരിചിതമാകുന്നത്. ചെന്നൈയില്‍ ഹോട്ടല്‍ വ്യവസായം അവസാനിപ്പിച്ച് കേരളത്തില്‍ എത്തിയപ്പോഴാണ് യൂടൂബ് ചാനലെന്ന ആശയം മാര്‍ക്ക് ആന്റണിക്കുണ്ടാകുന്നത്. ഭാവിയില്‍ തന്റെ ബിസ്സിനസ് വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വ്യക്തമായ തയ്യാറെടുപ്പോടു കൂടിയാണ് ക്യാമ്പ് സീറ്റര്‍ എന്ന ചാനല്‍ തുടങ്ങിയത്. താടിക്കാരന്‍ ഷെഫ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മാര്‍ക്ക് ആന്റണിയുടെ അവതരണ രീതിയും വ്യത്യസ്ഥ വിഷയങ്ങളുമാണ് പ്രേക്ഷകരെ ഈ ചാനലിലേക്ക് അടുപ്പിച്ചത്.

ചില സമയങ്ങളില്‍ വീഡിയോ എടുക്കാന്‍ പറ്റിയ വിഷയങ്ങള്‍ ലഭിക്കാന്‍ ക്ഷാമം ഉണ്ടാകാറുണ്ടെങ്കിലും അത് തന്റെ ചാനലിലൂടെ തുറന്നു പറയാന്‍ മടികാണിക്കാറില്ലാത്തത് മാര്‍ക്ക് ആന്റണിയുടെ സവിശേഷതകളിലൊന്നാണ്. താടിക്കാരന്‍ ഷെഫിന്റെ വ്യത്യസ്ഥതകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സിനെ ഇതുവരെ സൃഷ്ടിക്കാന്‍ സാധിച്ചു. തന്റെ ജീവിതത്തെ മറ്റൊരു മേഖലയിലേക്ക് എത്തിക്കുവാന്‍ യൂടുബിലൂടെ സാധിച്ചു. ആ മാറ്റമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് മാര്‍ക്ക് ആന്റണി പറയുന്നു.

ഭ്രാന്തന്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി

ചെറുപ്പത്തില്‍ താന്‍ വലുതാകുമ്പോള്‍ വലിയൊരു പണക്കാരനാകുമെന്ന് പറയുമ്പോള്‍ കൂട്ടുകാരെല്ലാം നിനക്ക് ഭ്രാന്താണെന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്ന് മാര്‍ക്ക് ആന്റണി ഒര്‍മിക്കുന്നു. എന്നാല്‍ ആ ഭ്രാന്തന്‍ സ്വപ്നം ഇന്ന് കൈയെത്തി പിടിക്കാനായത് ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥ പരിശ്രമവും കഠിനാദ്ധ്വാനവുമാണെന്ന് മാര്‍ക്ക് ആന്റണി പറയുന്നു. മികച്ച ഭാവി സ്വപ്നം കാണുകയും അതിലേക്ക് എത്തിപ്പെടാന്‍ കഠിനാദ്ധ്വാനവും ചെയ്യുന്ന മാര്‍ക്ക് ആന്റണിയുടെ ആഗ്രഹം ലോകം മുഴുവന്‍ തന്റെ ചാനല്‍ ജനകീയമാകണമെന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here