Home BIZ IDEAS ഷെയര്‍മാര്‍ക്കറ്റില്‍ നേര്‍വഴി കാണിക്കുന്ന ട്രെയ്ഡ് കോച്ച്

ഷെയര്‍മാര്‍ക്കറ്റില്‍ നേര്‍വഴി കാണിക്കുന്ന ട്രെയ്ഡ് കോച്ച്

1075
0

ളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന വ്യാമോഹത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുകയും അതിലൂടെ പണം നഷ്ടപ്പെടുന്നവരുടെയും ഒത്തിരി കഥകള്‍ നിരന്തരം നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. കൃത്യമായ പഠനമോ ഗവേഷണമോ ഇല്ലാതെ പലരും പറയുന്നതുകേട്ടും യാതൊരു മുന്‍ധാരണയുമില്ലാതെ ഷെയര്‍ മാര്‍ക്കറ്റിനെ സമീപിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ നഷ്ടം വരുന്നത്. എന്നാല്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിങ്ങളുടെ പണം നഷ്ടപ്പെടില്ലെന്ന് മാത്രമല്ല; നഷ്ടസാധ്യത കുറച്ച് ഷെയര്‍മാര്‍ക്കറ്റിനെ വളരെ ഗൗരരവത്തോടെ കണ്ട് ലാഭം ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും സഹായിക്കുകയുമാണ് ഓപ്ഷന്‍ സെല്ലറും ട്രെയ്ഡ് കോച്ചുമായ സുനില്‍ മത്തായി. അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രെയ്ഡ് ടോക്‌സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകന്‍ കൂടിയായ സുനില്‍ മത്തായിയുടെയും സ്ഥാപനത്തിന്റെയും വിജയകഥകളിലേക്ക്…

ജോലി ഉപേക്ഷിച്ച് ഫുള്‍ ട്രെയ്ഡറിലേക്ക്

ഷെയര്‍ മാര്‍ക്കറ്റിനെ വളരെ സീരിയസായും നിക്ഷേപത്തിനുള്ള മികച്ച പ്ലാറ്റ്‌ഫോമായി കണ്ടുകൊണ്ടാണ് ജോലി ഉപേക്ഷിച്ച് സുനില്‍ മത്തായി ഫുള്‍ ട്രെയ്ഡര്‍ ആയി മാറുന്നത്. ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്തതിനാലാണ് യുവാക്കള്‍ ഈ രംഗത്തേക്ക് വരാതിരുന്നതെന്ന് മനസിലാക്കിയ സുനില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ അവരിലേക്ക് എത്തിക്കാന്‍വേണ്ടിയാണ് 2019ല്‍ ട്രെയ്ഡ് ടോക്‌സ് എന്ന യൂടൂബ് ചാനല്‍ തുടങ്ങുന്നത്. വീഡിയോ കാണുന്നവരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ വന്നുതുടങ്ങിയതോടെ തന്നില്‍ നല്ലൊരു അധ്യാപകനുണ്ടെന്ന് സുനില്‍ തിരിച്ചറിഞ്ഞു.

ട്രെയ്ഡിംഗ് പാഠങ്ങള്‍ പഠിപ്പിക്കുന്ന ട്രെയ്ഡ് കോച്ച്

ട്രെയ്ഡ് ടോക്‌സ് യൂടൂബ് ചാനലിലെ വീഡിയോകള്‍ കണ്ടവര്‍ നിരന്തരം സംശയങ്ങളും ആശങ്കകളും പങ്കുവെക്കുന്നത് പതിവായതോടെ ഇവരെയെല്ലാം ട്രെയ്ഡിംഗ് കൃത്യമായി പഠിപ്പിക്കുന്ന രീതിയില്‍ ഒരു സ്ട്രക്ചര്‍ രൂപപ്പെടുത്താന്‍ സുനില്‍ തയ്യാറായി. അതിന്റെ ഭാഗമായി ചെറിയ ഫീസ് നിരക്കില്‍ ഒരു കോഴ്‌സ് തന്നെ രൂപപ്പെടുത്തി. സ്‌റ്റോക് മാര്‍ക്കറ്റിലെ ഓപ്ഷന്‍സ് വിഭാഗത്തില്‍ ഓപ്ഷന്‍ സെല്ലിംഗ് എന്ന മേഖലയിലൂന്നിയുള്ള ക്ലാസുകള്‍ക്കാണ് സുനില്‍ ശ്രദ്ധ കൊടുത്തത്. ”ഞാന്‍ ഷെയര്‍ മാര്‍ക്കറ്റ് അറിവ് സമ്പാദിക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടു. വരും തലമുറ ഇക്കാര്യത്തില്‍ അറിവില്ലാത്തവരായി മാറാതിരിക്കാനാണ് ഈ ക്ലാസുകളിലൂടെ ശ്രമിച്ചത്. അതോടൊപ്പം ട്രെയ്ഡിംഗിലൂടെ അവര്‍ക്ക് എങ്ങനെ നഷ്ടമൊഴിവാക്കി സ്ഥിരതയാര്‍ന്ന രീതിയില്‍ ചെറിയ ലാഭം എടുക്കാമെന്നതും ശ്രദ്ധിച്ചു ” സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒന്നിച്ചിരുന്ന് ട്രെയ്ഡ് ചെയ്യാന്‍ ട്രെയ്ഡ് ഫ്‌ളോര്‍

കൂട്ടം ചേര്‍ന്നിരുന്ന് സംശങ്ങള്‍ ചോദിച്ച് ഓരോ ഷെയറിന്റെയും ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കി ഷെയര്‍ ട്രെയ്ഡിംഗ് നടത്തുന്ന കാര്യം ഒന്ന് ആലോചിച്ചുനോക്കൂ. അതിന് ഒരു ട്രെയ്ഡ് കോച്ചിന്റെ സഹായം കൂടിയുണ്ടെങ്കിലോ.. അതാണ് ട്രെയ്ഡ് ടോക്‌സിന്റെ ട്രെയ്ഡ് ഫ്‌ളോര്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുമ്പോള്‍ ഒന്നിച്ചിരുന്ന് ട്രെയ്ഡ് ചെയ്യാന്‍ സാധിക്കുമോ എന്ന് നിരവധിപേര്‍ ചോദിച്ചതില്‍ നിന്നും, ഗുജറാത്ത്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പോയപ്പോള്‍ എല്ലാവരും ഒന്നിച്ചിരുന്ന് ട്രെയ്ഡ് ചെയ്യുന്ന ട്രെയ്ഡിംഗ് കഫെ, ട്രെയ്ഡിംഗ് ഫ്‌ളോര്‍ എന്നിവ കണ്ടതുമെല്ലാം ട്രെയ്ഡ് ഫ്‌ളോര്‍ തുടങ്ങുന്നതിന് കാരണമായെന്ന് സുനില്‍. പത്തോ അതില്‍ കൂടുതല്‍പേര്‍ക്കോ ട്രെയ്ഡ് ഫ്‌ളോറില്‍ വന്ന് ഒന്നിച്ചിരുന്ന് സംശയങ്ങള്‍ ചോദിച്ചറിഞ്ഞ് ട്രെയ്ഡ് ചെയ്യാന്‍ സാധിക്കും. കൂടാതെ ഗൂഗിള്‍ മീറ്റ് വഴി ഏത് സ്ഥലത്തിരുന്നും ട്രെയ്ഡ് ഫ്‌ളോറിന്റെ ഭാഗമാകാം.

ഇനി റോബോട്ട് ട്രെയ്ഡിംഗിന്റെ കാലം

വിദേശങ്ങളില്‍ എണ്‍പത് ശതമാനവും ട്രെയ്ഡ് നടത്തുന്നത് കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്. ഇന്ത്യയില്‍ റീടെയ്‌ലേഴ്‌സിന്റെ ഇടയില്‍ അഞ്ച് ശതമാനവും എന്നാല്‍ സ്റ്റോക് മാര്‍ക്കറ്റിലെ ബിഗ് പ്ലെയേഴ്‌സും ഫണ്ട് മാനേജേഴ്‌സും ഫോറിന്‍ ഇന്‍വെസ്‌റ്റേഴ്‌സും 100 ശതമാനവും ട്രെയ്ഡ് ചെയ്യുന്നത് റോബോട്ട് ട്രെയ്ഡിംഗാണ്. ഇത്തരത്തിലുള്ള ആല്‍ഗോ ട്രെയ്ഡ് എന്ന റോബോട്ടിക്‌സ് ട്രെയ്ഡ് സ്ട്രാറ്റജി ട്രെയ്ഡ് ടോക്‌സ് സാധ്യമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ട്രേഡിംഗായ ട്രെയ്ഡ് ടോണ്‍ എന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ലോഞ്ചായെങ്കിലും ഇതിന് വേണ്ടത്ര സ്വീകാര്യത കിട്ടിയില്ല. ഈ ഓപ്ഷന്‍ സെല്ലിംഗ് സ്ട്രാറ്റജി കമ്പ്യൂട്ടര്‍ പ്രോഗ്രാമാക്കി മാറ്റിയിരിക്കുകയാണ് ട്രെയ്ഡ് ടോക്‌സ്.

ഒരു വര്‍ഷം കൊണ്ട് നിക്ഷേപം അന്‍പത് ശതമാനം വളര്‍ത്താവുന്ന രീതിയിലാണ് ട്രെയ്ഡ് ടോണ്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമാക്കി മാറ്റിയിരിക്കുന്നത്. വളരെചുരുങ്ങിയ ചെലവില്‍ ഇത് വാങ്ങി നിങ്ങളുടെ ഷെയര്‍ ലിങ്കുമായി കൂട്ടിച്ചേര്‍ത്താല്‍ ഓട്ടോമാറ്റിക്കായി ട്രെയ്ഡ് നടക്കുകയും നഷ്ടസാധ്യത കുറച്ച് ലാഭമുണ്ടാകുകയും ചെയ്യും. ഇനിയുള്ള കാലം റോബോട്ട് ട്രെയ്ഡിംഗിന്റേതാണെന്നും അതിന്റെ സാധ്യത ഉള്‍ക്കൊണ്ട് എല്ലാവര്‍ക്കും ഫിനാന്‍ഷ്യല്‍ ഫ്രീഡം വളരെ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കുകയുമാണ് ട്രെയ്ഡ് ടോക്‌സിന്റെ വിഷനെന്നും സുനില്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here