Home latest news യുവാവിന്റെ വയറില്‍ നിന്നും പുറത്തെടുത്തത് ആണിയും സ്‌ക്രൂവും അടക്കം 233 വസ്തുക്കള്‍

യുവാവിന്റെ വയറില്‍ നിന്നും പുറത്തെടുത്തത് ആണിയും സ്‌ക്രൂവും അടക്കം 233 വസ്തുക്കള്‍

41
0

കണ്‍മുന്നില്‍ കാണുന്നതെല്ലാം വായിലിടുന്നത് കുട്ടികളുടെ ശീലമാണ്. എന്നാല്‍ കുട്ടികള്‍ മാത്രമല്ല മറിച്ച് മുതിര്‍ന്നവരും ഇതേ രീതി തുടര്‍ന്നാലോ? അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്ന് പുറത്തു വന്നിരിക്കുന്നത്.

കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിചിത്രമായസംഭവം പുറത്തറിയുന്നത്. വേദനയുടെ കാരണം കണ്ടെത്തുന്നതിനായി എക്സറേയും അള്‍ട്രാസൗണ്ട് സ്‌കാനിങും നടത്തിയപ്പോഴാണ് യുവാവിന്റെ വയറിനുള്ളില്‍ വ്യത്യസ്തമായ പല വസ്തുക്കളും കണ്ടെത്തിയത്. തുര്‍ക്കിയിലെ ഇപേക്യൂലു ജില്ല സ്വദേശിയാണ് യുവാവ്. ‘ദി മെട്രോ’യാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അസഹ്യമായ വയറു വേദനയെ തുടര്‍ന്നാണ് ബര്‍ഹാന്‍ ഡെമീര്‍ തന്റെ ഇളയ സഹോദരനെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ തുര്‍ക്കിയിലെ ഔദ്യോഗിക നാണയമായ ലിറയുടെ ഒരു രൂപ നാണയതുട്ടുകള്‍, ബാറ്ററികള്‍, കാന്തങ്ങള്‍, ആണികള്‍, പൊട്ടിയ ചില്ല് കുപ്പികളുടെ ഭാഗങ്ങള്‍, കല്ലുകള്‍, സ്‌ക്രൂ തുടങ്ങി 233 വസ്തുക്കളാണ് 35കാരനായ യുവാവിന്റെ വയറില്‍ നിന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ യുവാവിന്റെ വയറില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

യുവാവിന്റെ വയര്‍ ഒരു ടൂണ്‍ ബോക്സ് പോലെയായിരുന്നുവെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പ്രതികരിച്ചത്. യുവാവിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശസ്ത്രക്രിയയ്ക്കിടെ യുവാവിന്റെ വയറിനുള്ളില്‍ ഒന്ന് രണ്ട് ആണികള്‍ തറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ബിനിസി പറഞ്ഞു. വന്‍കുടലില്‍ നിന്ന് രണ്ട് ലോഹക്കഷ്ണങ്ങളും വിവിധ വലുപ്പത്തിലുള്ള രണ്ട് കല്ലുകളും ലഭിച്ചിരുന്നു. ബാറ്ററികള്‍, കാന്തങ്ങള്‍, ആണികള്‍, നാണയങ്ങള്‍, ഗ്ലാസ് കഷണങ്ങള്‍, സ്‌ക്രൂകള്‍ തുടങ്ങിയ വസ്തുക്കളും വയറ്റില്‍ നിന്ന് ലഭിച്ചു. വസ്തുക്കള്‍ നീക്കം ചെയ്ത് യുവാവിന്റെ വയര്‍ വൃത്തിയാക്കിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സാധാരണയായി ഇത്തരം പ്രവണതകള്‍ കുട്ടികളിലാണ് കണ്ടുവരുന്നതെന്നും മുതിര്‍ന്നവര്‍ ഇങ്ങനെ ചെയ്യുന്നത് വിചിത്രമാണെന്നും ഡോക്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here