Home BIZ IDEAS ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരിന്റെ പുതിയ കാമ്പസ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു

ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരിന്റെ പുതിയ കാമ്പസ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു

94
0

തൃശൂര്‍ : കേരളത്തെ ഉയര്‍ന്ന നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന റവന്യൂമന്ത്രി അഡ്വ.കെ രാജന്‍. ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂരിന്റെ പുതിയ ക്യാംപസ് മണ്ണുത്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഗൗരവത്തോടെയുള്ള സമീപനം ആവശ്യമാണ്. നിലവില്‍ കേരളത്തിലെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസം തേടി വിദേശത്തേയ്ക്കുപോകുന്ന സ്ഥിതിയുണ്ട്. റഷ്യ-ഉക്രൈയ്ന്‍ യുദ്ധ സമയത്ത് ഇതിന്റെ ബുദ്ധിമുട്ട് നമ്മള്‍ കണ്ടതാണ്. ഇതിനു പരിഹാരമായി ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികള്‍ക്ക് വിദേശത്ത് പോകാതെ ഇവിടെ തന്നെ പഠിക്കാന്‍ അവസരം ഉണ്ടാക്കുന്നതിനൊപ്പം വിദേശത്ത് നിന്നുള്ള കുട്ടികള്‍ക്കും ഇവിടെ പഠിക്കാനുള്ള സൗകര്യം ഒരുക്കി നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ടി.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. കവിത ബാജ്പൈ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ രവി,മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനന്‍,വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് വിനയന്‍,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പുഷ്പ ചന്ദ്രന്‍,വികസന കാര്യ സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാവിത്രി രാമചന്ദ്രന്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പ്രശാന്ത്,ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം സുമിനി കൈലാസ്,മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ഇ.വി വിനീഷ്,മാടക്കത്തറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി,അഡ്വ.എ.വൈ ഖാലിദ്,ശ്രീനാഥ് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കള്‍ച്ചറല്‍ സെക്രട്ടറി മിയ ഡേവിഡ് സ്വാഗതവും വരുണ്‍ വി.തരകന്‍ നന്ദിയും പറത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

തൃശൂര്‍ മണ്ണുത്തിയില്‍ സ്ഥിതി ചെയ്യുന്ന ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂര്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സി.എ.ഐ.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്. സിംഗപ്പൂരിലെ നൈറ്റ് ബ്രിഡ്ജ് ഹൗസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി യോജിച്ച പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here