Home ENTERTAINMENT അധ്യാപകന്‍ യൂടൂബറായകഥ

അധ്യാപകന്‍ യൂടൂബറായകഥ

297
0

ലളിതമായ അവതരണത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളികളുടെ മനസ്സ് കവര്‍ന്ന യൂടൂബറും എംടീസ് അക്കാദമിയുടെ ചെയര്‍മാനായ മുജിബ് ടി വ്യക്തിത്വ വികസനത്തിനുപരി ഒരു നല്ല മനുഷ്യനാകുവാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട കാര്യങ്ങളാണ് എം ടി വ്ളോഗ് എന്ന ചാനലിലൂടെ നല്‍കുന്നത്. അതുതന്നെയാണ് ചാനലിനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന മുഖ്യഘടകങ്ങളും.

വണ്‍ മില്ല്യണിലേക്ക്

വളരെ ചുരുങ്ങിയസമയം കൊണ്ട് പത്ത് ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ചാനലാണ് മുജീബിന്റെ എം ടി വ്ളോഗ്സ്. കെമിസ്ട്രി അധ്യാപകനും മോട്ടീവേഷന്‍ സ്പീക്കറുമായ മുജിബ് തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനാണ് എംടി വ്ളോഗ് എന്ന യൂടൂബ് ചാനല്‍ ആരംഭിച്ചത്. തുടക്കത്തില്‍ യൂടൂബിന്റെ വരുമാന സാധ്യതകളെക്കുറിച്ച് പരിമിതമായ അറിവാണുണ്ടായിരുന്നത്. ഏകദേശം 25000 ഫോളോവേഴ്‌സ് ആയതിന് ശേഷമാണ് ഗൂഗിള്‍ മോണിറ്റൈസേഷന് നല്‍കുന്നത്.

പാരന്റിംഗ്, മാനസികോല്ലാസത്തിനുള്ള വഴികള്‍, കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസന വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ജനശ്രദ്ധയാകര്‍ഷിക്കുന്ന വീഡിയോകളാണ് എം ടി വ്‌ളോഗിലൂടെ അപ്ലോഡ് ചെയ്യുന്നത്. ജനങ്ങളിലേക്ക് വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള മുജീബിന്റെ കഴിവാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ലക്ഷക്കണക്കിന് ആളുകള്‍ പിന്തുടരുന്നതിന് കാരണം.

തുടക്കത്തിലെ പ്രതിസന്ധികള്‍

യൂടൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനുള്ള സാങ്കേതിക വശങ്ങളെക്കുറിച്ച് പരിമിതമായ അറിവും ഷൂട്ടിംഗിനും എഡിറ്റിംഗിനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇല്ലാത്തതും തുടക്കകാലത്തെ പ്രതിസന്ധികളായിരുന്നുവെന്ന് മുജിബ് പറയുന്നു. പോസീറ്റീവായ വീഡിയോ അപ്ലോഡ് ചെയ്താതാലും ജനങ്ങളില്‍ നിന്നുള്ള നെഗറ്റീവ് കമന്റുകളില്‍ നിന്ന് മോചനമില്ലെന്ന തിരിച്ചറിവാണ് യൂടൂബില്‍ നിന്ന് പഠിച്ച പാഠമെന്ന് മുജിബ് വ്യക്തമാക്കുന്നു. അതിന് ശേഷമാണ് നെഗറ്റീവ് കമന്റ് പറയുന്നവരെ തള്ളിക്കളയാതെ അവരില്‍ നിന്നും പഠിക്കാനുണ്ടെന്ന് മനസ്സിലാക്കുകയും അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുകയും ചെയ്തത്. പുതിയ കാലത്തിനൊപ്പം പ്രായഭേദമന്യേ എല്ലാവര്‍ക്കും ആവശ്യമുള്ള കണ്ടന്റ് കണ്ടെത്തുകയാണ് എഡ്യൂക്കേഷന്‍ യൂടൂബര്‍ എന്ന നിലയില്‍ അഭിമുഖീകരിച്ച പ്രശ്‌നമെന്ന് മുജിബ് ഓര്‍ക്കുന്നു.

പരാജയങ്ങളെ അതിജീവിച്ച്

തോറ്റുപോയ ഒരാള്‍ രണ്ടാമത് വിജയിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവെന്ന് പറഞ്ഞാല്‍ മുജിബിന്റെ കാര്യത്തില്‍ ഒട്ടും അതിശയോക്തിയില്ല. പരാജയത്തില്‍ നിന്ന് അതിജീവിച്ചാണ് മുജീബ് അധ്യാപകനായതും യുടൂബിലേക്ക് എത്തിയതും. യൂടൂബ് ആരംഭിക്കുന്നതിന് മുന്‍പും അതിനു ശേഷവും ജീവിതത്തില്‍ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ സമയം വീഡിയോ ചെയ്യാനുള്ള കണ്ടന്റ് കണ്ടെത്താന്‍ റിസര്‍ച്ച് ചെയ്യാറുണ്ടായിരുന്നു. ചില വീഡിയോ കണ്ടന്റുകള്‍ കണ്ടെത്തുന്നതിനോടൊപ്പം സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് മുജീബ് വ്യക്തമാക്കുന്നു.

സൈക്കോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായതിനാല്‍ നിരവധി കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും യുവതലമുറയെ നേരായ മാര്‍ഗ്ഗത്തിലേക്ക് നയിക്കാനും വ്‌ളോഗറെന്ന നിലയില്‍ സാധിച്ചു. ഗ്രാമപ്രദേശങ്ങളിലെ ഭാവി തലമുറകളെ വാര്‍ത്തെടുക്കുന്ന പദ്ധതികള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും മുജിബ് പറയുന്നു.

ലക്ഷ്യങ്ങള്‍

അറിവ് സമ്പാദിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്താനും, ഇനിയും ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാനുമാണ് മുജീബ് ലക്ഷ്യമിടുന്നത്. അതിനോടൊപ്പം സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങള്‍ കൈാര്യം ചെയ്യുന്ന വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാനും ശ്രമിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here