Home BIZ IDEAS അമിതവണ്ണം കുറച്ച് ആരോഗ്യം സ്വന്തമാക്കാം ഷാജന്‍ നിങ്ങളെ സഹായിക്കും

അമിതവണ്ണം കുറച്ച് ആരോഗ്യം സ്വന്തമാക്കാം ഷാജന്‍ നിങ്ങളെ സഹായിക്കും

331
0

ജീവിതത്തില്‍ തനിക്ക് നേരിട്ട അമിതവണ്ണവും അതേത്തുടര്‍ന്നുണ്ടായ നീര്‍ക്കെട്ടും മറ്റ് ശീരീരിക ബുദ്ധിമുട്ടുകളും കാരണം കഷ്ടപ്പെട്ട ഷാജന്‍ പയ്യപ്പിള്ളിയുടെ ജീവിതം മാറ്റിമറിച്ചത് ഹെര്‍ബാലൈഫിന്റെ ന്യൂട്രീഷ്യന്‍ ഉല്‍പ്പന്നങ്ങളായിരുന്നു. ഒരു സുഹൃത്ത് വഴി ഹെര്‍ബാലൈഫ് ന്യൂട്രീഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ആരോഗ്യമുള്ള ശരീരം വീണ്ടെടുത്ത ഷാജന്‍ അതിലെ ബിസിനസ് സാധ്യതകൂടി ഉപയോഗപ്പെടുത്തിയതോടെ സാമ്പത്തികമായും വളരാന്‍ തുടങ്ങി.

ആരോഗ്യപ്രശ്‌നങ്ങളുടെ ദിനങ്ങള്‍

കുടുംബപരമായി ബസ് സര്‍വീസ് നടത്തുന്ന ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിയായ ഷാജന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2017ല്‍ അമിതവണ്ണത്തെ തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. അമിതവണ്ണത്തോടൊപ്പം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയും കഴുത്തിലും പുറത്തുമായി നീര്‍ക്കെട്ട് ഉണ്ടാകുന്നതും പതിവായിരുന്നു. ഇവ മാറുന്നതിനായി ഒന്നരവര്‍ഷത്തോളം വിവിധ മരുന്നുകള്‍ കഴിച്ചു. വേദന സംഹാരിയായി ഒരു ദിവസം നാല് പാരസെറ്റാമോള്‍ വരെ കഴിച്ചിട്ടുണ്ടെന്ന് ഷാജന്‍ പറയുന്നു. ആ സമയത്ത് യാത്രകള്‍ ചെയ്യുകയെന്നത് ഷാജനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

ന്യൂട്രീഷ്യന്‍ ഉല്‍പ്പന്നങ്ങളിലൂടെ പരിഹാരം

”ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് സുഹൃത്ത് വഴി ഒരു വെല്‍നസ് സെന്ററല്‍ പോയി വെല്‍നസ് കോച്ചിനെ കാണുന്നത്. അപ്പോഴാണ് താന്‍ ഇതുവരെ പിന്തുടര്‍ന്നിരുന്ന ഭക്ഷണക്രമവും ജീവിതശൈലിയുംം ശരിയായിരുന്നില്ലെന്നു മനസിലായത്. അങ്ങനെ വെല്‍നസ് കോച്ചിന്റെ ഉപദേശപ്രകാരം ഭക്ഷണക്രമം ശരിയാക്കാന്‍ ശ്രമിക്കുകയും ന്യൂട്രീഷ്യന്‍ ഷെയ്ക്കും കഴിച്ച് തുടങ്ങി. കൂടാതെ ശരീരഭാരത്തിന് അനുസരിച്ച് വെള്ളം കുടിക്കാനും തുടങ്ങി. ഈ ന്യൂട്രീഷ്യന്‍ പ്രോഗ്രാം തുടങ്ങി മൂന്നാം ദിവസം രണ്ടര കിലോ ഭാരം കുറഞ്ഞു. ഇത് തനിക്ക് വലിയൊരു അത്ഭുതമായുന്നു”.
ഷാജന്‍ വെളിപ്പെടുത്തുന്നു.

ന്യൂട്രീഷ്യന്‍ പ്രോഗ്രാം തുടങ്ങി പത്ത് ദിവസം കൊണ്ട് നാലര കിലോയും ഒന്നരമാസം കൊണ്ട് പത്ത് കിലോയിലധികം ശരീരഭാരം വരെ കുറക്കാന്‍ സാധിച്ചു. ന്യൂട്രീഷ്യന്‍ ഷെയ്ക്കിനൊപ്പം മറ്റ് ന്യൂട്രീഷ്യനും കഴിക്കാന്‍ തുടങ്ങിയതോടെ ശരീരഭാരം കുറയുന്നത് വളരെ വേഗത്തിലായി. അഞ്ചര മാസംകൊണ്ട് 27 കിലോ കുറച്ചു. ശരീരത്തിലെ നീര്‍ക്കെട്ട് മാറി ആയാസരഹിതമായി നടക്കാനും ഓടാനും യാത്രകള്‍ ചെയ്യാനും കഴിഞ്ഞുവെന്ന് മാത്രമല്ല ശരീരത്തിനും മനസിലും പുത്തന്‍ ഉണര്‍വ് കിട്ടുകയും ചെയ്‌തെന്ന് ഷാജന്‍ പറയുന്നു.

ആരോഗ്യത്തോടൊപ്പം വരുമാനവും

ന്യൂട്രീഷ്യന്‍ പ്രോഗ്രാം എടുത്തതിനൊപ്പം ഇതിലെ ബിസിനസ് അവസരം വെല്‍നസ് കോച്ച് പറഞ്ഞപ്പോള്‍ ഷാജന് ആദ്യം താല്‍പ്പര്യം ഇല്ലായിരുന്നു. എന്നാല്‍ ഇതിലെ പ്ലാനും കാര്യങ്ങളും നല്ലതായിതോന്നുകയും ഒരു കോംപെന്‍സേഷന്‍ പ്ലാന്‍ എടുക്കുകയുമായിരുന്നു. മാത്രമല്ല ലോക്ഡൗണ്‍ സമയത്ത് ബിസിനസ് വളരെ മോശമായതിനാല്‍ വെല്‍നസ് രംഗത്തേക്ക് കടക്കുകയായിരുന്നു. അങ്ങനെ വെല്‍നസ് രംഗത്തെ നാലര വര്‍ഷത്തെ പരിചയവും പാരമ്പര്യവും കൈമുതലാക്കി അങ്കമാലിയില്‍ ഒരു ന്യൂട്രീഷന്‍ സെന്റര്‍ തുടങ്ങുകയായിരുന്നു ഷാജന്‍. തന്റെ ജീവിതം തന്നെയായിരുന്നു ഷാജന്റെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി. പതിയെ പലരും സെന്ററില്‍ വന്ന് ന്യൂട്രീഷ്യന്‍ പ്രോഗ്രാം എടുത്ത് അവര്‍ക്ക് റിസല്‍ട്ട് കിട്ടാന്‍ തുടങ്ങി. ഇത് ഷാജനെ സംബന്ധിച്ച് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.

2022ഓടെ 600പേരുടെ ആരോഗ്യത്തെ സുരക്ഷിതമാക്കും

നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ചികിത്സയോ മരുന്നോ ഒന്നുമല്ല വേണ്ടത്; മറിച്ച് ശരിയായ പോഷകമാണ് വേണ്ടതെന്ന് ഷാജന്‍ പറയുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷ്യന്റെ സര്‍ട്ടിഫിക്കറ്റും അവരുടെ സെഷനും കിട്ടിയത് വലിയൊരു ആത്മവിശ്വാസമാണ് ഷാജന് നല്‍കിയത്. തന്റെ ജീവിതവും ആരോഗ്യവും മെച്ചപ്പെട്ടതുപോലെ 600 പേരെയെങ്കിലും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സഹായിക്കുക അവരുടെ ആരോഗ്യത്തെ സംരക്ഷിക്കുക എന്നതാണ് ഷാജന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന്. അമിതവണ്ണം കുറച്ച് ആരോഗ്യമുള്ള ശരീരം വേണ്ടവര്‍ക്കും അതോടൊപ്പം നല്ല വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും തന്നെ വിളിക്കാമെന്നും ഷാജന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഫോണ്‍ നമ്പര്‍ – + 91 7403377333

LEAVE A REPLY

Please enter your comment!
Please enter your name here