Home BIZ IDEAS ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് തീയേറ്ററായ പിവിആറില്‍ ടിക്കറ്റ് നിരക്കുകള്‍ 23% വരെ ഉയര്‍ത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് തീയേറ്ററായ പിവിആറില്‍ ടിക്കറ്റ് നിരക്കുകള്‍ 23% വരെ ഉയര്‍ത്തുന്നു

95
0

ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആര്‍ ടിക്കറ്റ് നിരക്ക് 23% വരെ ഉയര്‍ത്തി. ഉയര്‍ന്ന പണപ്പെരുപ്പം, തൊഴിലാളികളുടെ ചെലവ്, പുനര്‍വികസന ചെലവുകള്‍ എന്നിവ കാരണമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

1,000 കോടി രൂപ പരിധി കടന്ന എക്കാലത്തെയും മികച്ച ത്രൈമാസ വരുമാനം രേഖപ്പെടുത്താന്‍ ഇത് കമ്പനിയെ സഹായിക്കുന്നുവെന്ന് സിഇഒ ഗൗതം ദത്ത പറഞ്ഞു.

‘എല്ലാ വര്‍ഷവും ഞങ്ങള്‍ വില 5-7% വര്‍ദ്ധിപ്പിക്കുമായിരുന്നു, എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി കോവീഡ് മൂലം ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈ സമയത്ത്, വൈദ്യുതി ചിലവും വാടകയും മറ്റ് ചിലവുകളും വര്‍ദ്ധിച്ചു, അതിനാലാണ് വില വര്‍ധിപ്പിച്ചതെന്ന് പി.വി.ആര്‍ സി.ഇ.ഒ ദത്ത പറഞ്ഞു.

സിനിമാ തിയേറ്ററുകളിലെ അടിയൊഴുക്ക് ഇനിയും കോവിഡിന് മുമ്പുള്ള ലെവലില്‍ എത്തിയിട്ടില്ലെങ്കിലും വളര്‍ച്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നു. തിയറ്ററുകളില്‍ പ്രേക്ഷകരുടെ ഇടപഴകലിന്റെ പുതിയ വഴികള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതിനാല്‍ പിവിആര്‍ 23 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രീ-പാന്‍ഡെമിക് ലെവല്‍ പരസ്യ വരുമാനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ദത്ത പറഞ്ഞു. .

ഇടിറിപ്പോര്‍ട്ട് അനുസരിച്ച്, പരസ്യത്തില്‍ നിന്നുള്ള വരുമാനം നിലവില്‍ പാന്‍ഡെമിക് തലത്തിന്റെ 68% ആണ്. പി.വി.ആര്‍ 2022-23 ല്‍ ഏകദേശം 100-110 സ്‌ക്രീനുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 400 കോടി രൂപ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നു. അതില്‍ വലിയൊരു ഭാഗം നിലവിലുള്ള തിയേറ്ററിന്റെ പുനര്‍വികസനത്തിനായി വിനിയോഗിക്കും.

2020 മാര്‍ച്ചില്‍ കോവിഡ്-19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം സിനിമാ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ 748 കോടി രൂപയും 2022 ല്‍ 488 കോടി രൂപയും നഷ്ടം പിവിആര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഏഴ് പുതിയ നഗരങ്ങളില്‍ പ്രവേശിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

കമ്പനിയുടെ വരുമാനം 11% ത്തോളവും പരസ്യത്തില്‍ നിന്നാണ് വരുന്നത്. കോവിഡിന്റെ സമയത്ത് ഇത് ഗണ്യമായി കുറഞ്ഞു. അത് കൊണ്ട് 2023 സാമ്പത്തിക വര്‍ഷത്തോടെ ആ സംഖ്യയിലെത്തുമെന്ന് പി.വി.ആര്‍ പ്രതീക്ഷിക്കുന്നു.

ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ആവേശം പകരുന്നതിനായി പി.വി.ആര്‍ ഇന്ത്യയില്‍ ആദ്യമായി 270 ഡിഗ്രി ഓണ്‍ – സ്‌ക്രീന്‍ എക്സ്പീരിയന്‍ഷ്യല്‍ ഇന്‍-സിനിമ പരസ്യം അവതരിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

‘ഉല്‍പ്പന്ന അരങ്ങേറ്റത്തിന് അനുയോജ്യമായ ഈ നൂതനമായ പരസ്യ രീതി, തിയറ്റര്‍ ആസ്വാദകരുടെ വികാരങ്ങളില്‍ മതിപ്പ് ഉണ്ടാക്കാന്‍ ബ്രാന്‍ഡുകളെ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. സിനിമയിലെ പരസ്യങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കൂടുതല്‍ ബ്രാന്‍ഡുകളുമായും പരസ്യദാതാക്കളുമായും സഹകരിക്കാന്‍ പി.വി.ആര്‍ ശരിക്കും പ്രതീക്ഷിക്കുന്നുവെന്നും സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here