Home BIZ IDEAS പോപ്പീസ് ബേബികെയര്‍ ‘ഡയപ്പര്‍’ പുറത്തിറക്കുന്നു

പോപ്പീസ് ബേബികെയര്‍ ‘ഡയപ്പര്‍’ പുറത്തിറക്കുന്നു

325
0

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ ബേബി കെയര്‍ ഉല്പന്ന നിര്‍മാതാക്കളായ പോപ്പീസ് ബേബി കെയര്‍ ഡയപ്പര്‍ പുറത്തിറക്കുന്നു. മലേഷ്യന്‍ കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡയപ്പര്‍ വിപണിയിലിറക്കുന്നത്. ഈ മാസം 23 ന് കൊച്ചി ലെ മെറിഡിയനില്‍ ഡയപ്പര്‍ ഉല്പന്ന ശ്രേണി പുറത്തിറക്കും.

പോപ്പീസ് ഡയപ്പറുകള്‍ ഓര്‍ഗാനിക് സ്വഭാവത്തിലുള്ളവയായിരിക്കും. അഞ്ച് പേറ്റന്റുകള്‍ ഡയപ്പര്‍ ഉല്പാദന സാങ്കേതിക വിദ്യയില്‍ പോപ്പീസിനുണ്ട്. ഡബിള്‍ ലീക്കേജ് ബാരിയര്‍, ട്രിപ്പിള്‍ ലെയര്‍ സുരക്ഷ എന്നിവ പോപ്പീസ് ഡയപ്പറിന്റെ പ്രത്യേകതകളാണ്. പോപ്പീസ് ബേബി കെയറിന്റെ സുസജ്ജമായ ഡയപ്പര്‍ നിര്‍മാണ ഫാക്ടറി സജ്ജമാവുകയാണ്. മലേഷ്യന്‍ കമ്പനി രൂപകല്‍പന ചെയ്യുന്നതാണ് മെഷീനറി. സൗത്ത് ഇന്ത്യയിലെ ആദ്യ ഡയപ്പര്‍ നിര്‍മാണ യൂണിറ്റായിരിക്കും ഇത്.

പോപ്പിസിന്റെ ഡയപ്പര്‍ ഒരു പേപ്പര്‍ അധിഷ്ഠിത ഉല്പന്നമായിരിക്കും. ലോകത്തെവിടെയും ഒരേ നിലവാരമുള്ള ഉല്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു. കയറ്റുമതി ചെയ്യുന്ന അതേ നിലവാരം ആഭ്യന്തര വിപണിയിലും ഉറപ്പാക്കും. 2019 ല്‍ പോപ്പീസ് ബേബി കെയര്‍ ആദ്യ ബ്രാന്‍ഡഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റ് കൊച്ചിയില്‍ തുറന്നു. ഇപ്പോള്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു. 50മത്തെ ഷോറൂം ഇന്ന് തിരുരില്‍ തുറന്നു.

2023 ഫെബ്രുവരിക്കുള്ളില്‍ 100ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാനാണ് ലക്ഷ്യം. 2025 നുള്ളില്‍ ഔട്ട്‌ലെറ്റുകളുടെ എണ്ണം 500ല്‍ എത്തിക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും. തമിഴ്‌നാട്ടിലെ ആദ്യ ഷോറും ചെന്നെ മറീന മാളില്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കും. കര്‍ണാടകയില്‍ നിലവില്‍ 3 ഷോറൂമുകളാണുള്ളത്. നൂതന ഉല്പന്ന പരീക്ഷണങ്ങള്‍ പോപ്പിസ് ബേബി കെയറിന്റെ ആര്‍ & ഡി വിഭാഗം നിരന്തരം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ ആദ്യമായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്‌ലോട്ടിങ് സോപ്പ്, കമ്പനി പുറത്തിറക്കിയിരുന്നു. പിഎച് മൂല്യം 5.5 ഉള്ള സോപ്പും കമ്പനി അവതരിപ്പിച്ചു. യുകെയില്‍ ഓക്‌സ്‌ഫോഡില്‍ കമ്പനി ഓഫീസ് തുറന്നു കഴിഞ്ഞു. 3 ഷോറൂമുകള്‍ ഉടനെ ആരംഭിക്കും. യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

2025 ല്‍ ഐപിഒക്ക് കമ്പനി ലക്ഷ്യമിടുന്നു. അതിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയാവുകയാണ്. 2003 ല്‍ പ്രവര്‍ത്തനം തുടങ്ങിയ പോപ്പീസ് ബേബി കെയര്‍ 2005 ല്‍ സ്വന്തം ഫാക്ടറിയില്‍ നിന്ന് ഉല്പന്നങ്ങള്‍ പുറത്തിറക്കി. 2 വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രങ്ങളുമായാണ് തുടങ്ങിയത്. പിന്നീട് ഈ സെക്ടറില്‍ വലിയ ഉല്പന്ന വൈവിധ്യവത്ക്കരണം നടത്തി. സോപ്പ്, ഓയില്‍, പൗഡര്‍, വൈബ്‌സ് തുടങ്ങി കുഞ്ഞുങ്ങള്‍ക്കായി ഒട്ടേറെ ഉല്പന്നങ്ങള്‍ അവതരിപ്പിച്ചു. ഓര്‍ഗാനിക് സര്‍ട്ടിഫൈഡ് കമ്പനിയാണ് പോപ്പീസ് ബേബി കെയര്‍. നിലവില്‍ 2000 ജീവനക്കാര്‍ കമ്പനിയിലുണ്ട്. 500 പുതിയ തൊഴിലവസരങ്ങള്‍ കൂടി ഈ സാമ്പത്തിക വര്‍ഷത്തില്‍ സൃഷ്ടിക്കും.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോപ്പീസ് ബേബി കെയര്‍ മാനേജിങ് ഡയറക്ടര്‍ ഷാജു തോമസ്, എഫ്എംസിജി ബിസിനസ് ഹെഡ് രവി എന്‍ മേനോന്‍, എജിഎം നിധീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here