Home BIZ IDEAS വിപണി കൈയ്യടക്കാന്‍ പോക്കോയുടെ പുതിയതാരമെത്തുന്നു

വിപണി കൈയ്യടക്കാന്‍ പോക്കോയുടെ പുതിയതാരമെത്തുന്നു

57
0

പോക്കോ എഫ് 4 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു.സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ അതിന്റെ ഏറ്റവും പുതിയ പ്രീമിയം ഓഫറാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പോക്കോ എഫ് 3 ജിടി യ്ക്ക് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണിത്. പോക്കോ എഫ് 1ന്റെ പിന്‍ഗാമിയാണിതെന്നാണ് കമ്പനിയുടെ അവകാശവാദം. 6GB/128GB വേരിയന്റിന് 27,999 രൂപ മുതലാണ് തുടക്കം.

8GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും ടോപ്പ്-സ്‌പെക്ക് 12GB + 256GB വേരിയന്റിന്റെ വില 33,999 രൂപയുമാണ്. നെബുല ഗ്രീന്‍, നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പോക്കോ എഫ്4 പുറത്തിറക്കിയിരിക്കുന്നത്. ഈ മാസം 27 മുതല്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് നിലവിലെ വിവരം.

പോക്കോ ഉപയോക്താക്കള്‍ക്ക് 1,000 രൂപ കിഴിവും ഒപ്പം എസ്ബിഐ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 3,000 രൂപ കിഴിവും കമ്പനി ചെയ്തിട്ടുണ്ട്. എല്ലാ കിഴിവുകളും നിലവില്‍ ലഭ്യമാണ്. മുന്‍കൂട്ടി ഫോണ്‍ വാങ്ങുന്ന പോക്കോ എഫ് 44 ഉപയോക്താക്കള്‍ക്ക് പോക്കോ എഫ് 4 5ജിയുടെ വിലയില്‍ 4,000 രൂപ വരെ കിഴിവ് ലഭിക്കും.

6.67 ഇഞ്ച് ഫുള്‍-എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയില്‍ 120 ഹെര്‍ട്സ് എന്നിവയോടെയാണ് പോക്കോ എഫ്4 5ജി പുറത്തിറക്കിയിരിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേകത. പ്രൈമറി 64 മെഗാപിക്‌സല്‍ ഷൂട്ടര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, 2 മെഗാപ്ക്‌സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയും സ്മാര്‍ട്ട്‌ഫോണിന് വിപണിയില്‍ സ്വീകാര്യത കൂട്ടിയേക്കും. 20-മെഗാപിക്‌സല്‍ സെല്‍ഫി സ്‌നാപ്പറുമായാണ്
പോക്കോ എഫ് 4 5ജി വരുന്നത്.

കണക്ടിവിറ്റിയുടെ കാര്യത്തില്‍, പോക്കോ എഫ് 4 5ജി,5ജി 4ജി LTE, വൈഫൈ, ബ്ലൂടുത്ത് v5.2, GPS/ A-GPS, എന്‍എഫ്‌സി, കൂടാതെ യുഎസ്ബി ടൈപ്പ്-C പോര്‍ട്ട് എന്നിവയുമായാണ് വിപണിയിലെത്തുന്നത്. 67W ഫാസ്റ്റ് ചാര്‍ജിംഗുമായി ജോടിയാക്കിയ 4,500mAh ബാറ്ററിയാണ് ഇതിന്റെ പ്രത്യേകതകളില്‍ എടുത്തു പറയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here