Home BIZ IDEAS പ്രവാസികള്‍ക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകള്‍ അടയ്ക്കാം

പ്രവാസികള്‍ക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകള്‍ അടയ്ക്കാം

74
0

ദില്ലി: പ്രവാസികള്‍ക്ക് വിദേശത്തിരുന്നും രാജ്യത്തെ ബില്ലുകള്‍ അടയ്ക്കാം. ഇതിനായി ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം അവതരിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍ബിഐയുടെ ധന നയ അവലോകത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പൗരന്മാര്‍ക്കും ഈ സൗകര്യം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി ബില്ലുകള്‍ അടയ്ക്കാന്‍ ഇതിലൂടെ സാധിക്കും. വിദ്യാഭ്യാസ ബില്ലുകളും വിവിധ യൂട്ടിലിറ്റി ബില്ലുകളും വായ്പകളും ഇനി മുതല്‍ പ്രവാസികള്‍ക്ക് തടസ്സമില്ലാതെ നേരിട്ട് അടയ്ക്കാന്‍ സാധിക്കും.


എന്‍പിസിഐ ഭാരത് ബില്‍പേ ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരിക്കും ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുക. നിലവില്‍ ഇന്ത്യയിലെ താമസക്കാര്‍ക്ക് മാത്രമേ ബിബിപിഎസ് പ്രവേശനം സാധ്യമാകൂ. പ്രവാസികള്‍ക്ക് കൂടി ഇന്ത്യയിലെ അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി യൂട്ടിലിറ്റി, വിദ്യാഭ്യാസം, മറ്റ് ബില്‍ പേയ്മെന്റുകള്‍ എന്നിവ സുഗമമാക്കുന്നതിന് വേണ്ടി ബിബിപിഎസിനെ പരിഷ്‌കരിക്കാന്‍ ശക്തികാന്ത ദാസ് നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ കേന്ദ്ര ബാങ്ക് ഉടന്‍ പുറപ്പെടുവിക്കും. സുഗമമായ ബില്‍ പേയ്മെന്റ്, ഉപഭോക്തൃ പരാതി പരിഹാര സംവിധാനം, ഏകീകൃത ഉപഭോക്തൃ കണ്‍വീനിയന്‍സ് ഫീസ് മുതലായവയ്ക്കായി ബിബിപിഎസ് ഉപകാരപ്പെടും എന്നും അദ്ദേഹം വ്യക്തമാക്കി.


മാത്രവുമല്ല വിശ്വസനീയമായ പണമിടപാടുകള്‍ നടത്താന്‍ പ്രവാസികള്‍ക്ക് ഇതിനി മുതല്‍ ബിബിപിഎസിന്റെ സേവനം പ്രയോജനപ്പെടുത്താം. കേന്ദ്രീകൃത ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാനുള്ള സംവിധാനം, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുമ്പോള്‍ യൂണിഫോം കസ്റ്റമര്‍ കണ്‍വീനിയന്‍സ് ഫീസ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ തുടങ്ങിയവ നടത്താന്‍ നിലവില്‍ ബിബിപിഎസിന്റെ സഹായത്തോടെ സാധിക്കും. പ്രവാസികള്‍ക്ക് കൂടി ഈ സൗകര്യം നല്‍കാനുള്ള ഉടനെ ഉണ്ടാകും.


ആര്‍ബിഐ രാജ്യത്തെ റിപ്പോ നിരക്ക് ഇന്ന് ഉയര്‍ത്തിയിരുന്നു. 50 ബേസിസ് പോയിന്റാണ് ഇന്ന് ഉയര്‍ത്തിയത്. ഇതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകള്‍ നിക്ഷേപ വായ്പ നിരക്കുകള്‍ ഉയര്‍ത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here