Home ENTERTAINMENT ഈ മാസം ഒടിടി റിലീസിനെത്തുന്ന സിനിമാ പ്രേമികള്‍ കാത്തിരുന്ന ചിത്രങ്ങള്‍

ഈ മാസം ഒടിടി റിലീസിനെത്തുന്ന സിനിമാ പ്രേമികള്‍ കാത്തിരുന്ന ചിത്രങ്ങള്‍

34
0

കാത്തിരിപ്പിന് വിരാമം. പ്രേക്ഷകര്‍ കാണാന്‍ കൊതിച്ച ചിത്രങ്ങള്‍ ഒടിടി റിലീസിനൊരുങ്ങുന്നു. മമ്മൂട്ടിയുടെ സിബിഐ മുതല്‍ അജയ് ദേവ്ഗണിന്റെ റണ്‍വേ 34 വരെയുണ്ട് ജൂണ്‍ മാസത്തെ ഒടിടി റിലീസ് ചിത്രങ്ങളുടെ പട്ടികയില്‍.

പൃഥ്വിരാജ് ചിത്രമായ ജനഗണമന ഇന്നലെ മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്. ജൂണ്‍ 3ന് കെജിഎഫ് 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

ജൂണ്‍ 9ന് ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ത്രില്ലര്‍ ഇന്നലെ വരെ- സോണി ലിവിലൂടെ കാണാം. ശിവകാര്‍ത്തികേയന്റെ ഡോണ്‍ എന്ന സിനിമ ജൂണ്‍ 10നാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിനെത്തുന്നത്. ജൂണ്‍ 10ന് തന്നെ ഹോട്ട്സ്റ്റാറില്‍ അനൂപ് മേനോന്റെ ത്രില്ലര്‍ സിനിമ 21 ഗ്രാംസും റിലീസ് ചെയ്യും.

മമ്മൂട്ടി ചിത്രമായ സിബിഐ 5 ജൂണ്‍ 12നും നെറ്റ്ഫ്‌ളിക്‌സില്‍ വരും. അജയ് ദേവ്ഗണ്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന റണ്‍വേ 34 ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 24ന് റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here