Home latest news ഒറിഗോണിലെ ഒരു തീരത്ത് വിചിത്രരൂപത്തിലുള്ള കടല്‍ജീവിയെ കണ്ടെത്തി

ഒറിഗോണിലെ ഒരു തീരത്ത് വിചിത്രരൂപത്തിലുള്ള കടല്‍ജീവിയെ കണ്ടെത്തി

59
0

യുഎസിലെ ഒറിഗോണിലെ ഒരു തീരത്ത് വിചിത്രരൂപത്തിലുള്ള കടല്‍ജീവിയെ കണ്ടെത്തി. ക്രിസ്റ്റിന്‍ ടിലോട്ട്‌സണ്‍ എന്ന സ്ത്രീയാണ് ഇതിന്റെ നിരവധി ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. അതിന് സൂചി പോലെ കൂര്‍ത്ത പല്ലുകളാണ്. അത് ചത്തുകിടക്കുകയാണ്. അതിന്റെ ശരീരം ജീര്‍ണ്ണിച്ച് തുടങ്ങിയിരുന്നു.

പോസ്റ്റിന്റെ അടിക്കുറിപ്പില്‍, ഈ കടല്‍ജീവിയെ തിരിച്ചറിയാന്‍ ടിലോട്ട്‌സണ്‍ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഒറിഗോണിലെ ബ്രൂക്കിംഗിലെ മില്‍ ബീച്ചില്‍ വച്ചാണ് താന്‍ ഈ ജീവിയെ കണ്ടതെന്നും അവര്‍ സൂചിപ്പിച്ചു. ഇതിന്റെ തല ഒരു മത്സ്യത്തിന്റേത് പോലെയാണ്. എന്നാല്‍, ഇതിന്റെ പല്ലുകള്‍ സൂചികള്‍ പോലെ കൂര്‍ത്തതുമാണ്. നിരവധിപ്പേരാണ് റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്.

‘ലിംഗാഡ്’ അല്ലെങ്കില്‍ ‘വുള്‍ഫ് ഈല്‍’ ആയിരിക്കും എന്നായിരുന്നു പലരുടേയും അഭിപ്രായം. എന്നാല്‍, ആ രണ്ട് ജീവികള്‍ക്കും സൂചി പോലെയുള്ള കൂര്‍ത്ത പല്ലില്ലാത്തതിനാല്‍ ആ സാധ്യത തള്ളിക്കളയുകയായിരുന്നു. സമുദ്ര ജീവശാസ്ത്രജ്ഞരുടെ കൂട്ടായ്മയുമായി ടിലോസ്റ്റണ്‍ ചിത്രം പങ്കുവച്ചിരുന്നു. അതോടെ അത് മങ്കിഫേസ് പ്രിക്കിള്‍ബാക്ക് ഈല്‍ ആണ് എന്ന അഭിപ്രായം ഉയര്‍ന്നു വന്നു.

ആദ്യം അതിനെ കണ്ടപ്പോള്‍ തനിക്ക് ആവേശവും ആശയക്കുഴപ്പവും തോന്നിയെന്ന് ടിലോസ്റ്റണ്‍ പറയുന്നു. താനതുവരെ കണ്ട മത്സ്യങ്ങളെപ്പോലെയൊന്നും ആയിരുന്നില്ല അത് എന്നും ടിലോസ്റ്റണ്‍ പറഞ്ഞു. ഏതായാലും വളരെ പെട്ടെന്നാണ് ആ കടല്‍ജീവിയുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here