Home MOTIVATION ഗുരുതരമായ പരിക്കേറ്റിട്ടും പരീക്ഷയില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയ പതിനഞ്ചുകാരി

ഗുരുതരമായ പരിക്കേറ്റിട്ടും പരീക്ഷയില്‍ ഉയര്‍ന്ന നേട്ടം സ്വന്തമാക്കിയ പതിനഞ്ചുകാരി

421
0

വാഹനാപകടം സൃഷ്ടിച്ച പ്രതിസന്ധിയിലും തളരാതെ പഠനത്തില്‍ മികവ് തെളിയിച്ച് ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി. തിരുവനന്തപുരം സ്വദേശിനിയായ വസീല എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ ആര്‍ക്കും ആവേശം പകരുന്നതാണ്. പത്താം ക്ലാസിലെ പഠന തിരക്കിലാണ് ജീവിതം തന്നെ മാറ്റിമറിച്ച ഒരു വാഹനാപകടം വസീലയെ ആരോഗ്യപരമായി ബുദ്ധിമുട്ടിലാക്കിയത്. പഠനം പോലും മുടങ്ങി പോകുമെന്ന ആശങ്കകള്‍ക്കിടെ സ്വന്തം ഇച്ഛാശക്തിയില്‍ വസീല നേടിയെടുത്തത് 96 ശതമാനം മാര്‍ക്കോടെ എ പ്ലസ് ഗ്രേഡ്.

സിവില്‍ സര്‍വീസ് എന്ന സ്വപ്നം ആയിരുന്നു കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ വസീലയെ മുന്നോട്ട് നയിച്ചിരുന്നത്. പത്താം ക്ലാസിലെ നിര്‍ണായകമായ പരീക്ഷയ്ക്ക് മുന്‍പാണ് ഒരു വാഹനാപകടത്തില്‍ അവളുടെ ഇരുകാലുകള്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുന്നത്. ഒരു മാസത്തോളം ആശുപത്രിയില്‍ നിരന്തരമായ ചികിത്സയ്ക്ക് അവള്‍ക്ക് വിധേയയാകേണ്ടി വന്നു. പഠനക്രമമാകെ താളം തെറ്റി. തന്റെ സ്വപ്നം എല്ലാം തകരുന്ന പോലെ അവള്‍ക്ക് തോന്നി. എന്നാല്‍ നിര്‍ണായകമായ ഈ പരീക്ഷയ്ക്ക് മുമ്പ് തളര്‍ന്നു പോകരുതെന്നും വാശിയോടെ പഠിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടണം എന്നുമുള്ള അവളുടെ ദൃഢനിശ്ചയത്തിന് താങ്ങായി അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും ഒപ്പം നിന്നു. പക്ഷേ അപകടം മൂലമുള്ള ആരോഗ്യ പ്രശ്‌നം കാരണം ക്ലാസുകളില്‍ പോകാനോ, പഠനം നടത്താനോ അവള്‍ക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഈ പ്രശ്‌നത്തിന് ഒരു പരിഹാരം എന്ന നിലയ്ക്ക് ബൈജൂസ് – ദി ലേണിങ് ആപ് അവള്‍ തിരഞ്ഞെടുക്കുന്നത്

അധികം വൈകാതെ തന്നെ വസീലയ്ക്ക് മനസ്സിലായി, പഠനത്തില്‍ ഇനി തന്നെ മുന്നോട്ടു നയിക്കാന്‍ പോകുന്നത് ബൈജൂസ് ലേണിംഗ് ആപ്പാണെന്ന്. ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ ബൈജൂസ് ആപ് ഉപയോഗിച്ച് അവള്‍ പഠനം തുടങ്ങി. അതിലെ ദൃശ്യസഹിതമുള്ള പഠനസഹായികള്‍ വസീലയ്ക്ക് വളരെയധികം ഗുണകരമായി. കീഴടങ്ങില്ലെന്ന അവളുടെ ദൃഢനിശ്ചയത്തിന് കൂട്ടായ് ബൈജൂസ് ലേണിങ് ആപ് നിലകൊണ്ടു. 96 ശതമാനം മാര്‍ക്കോടെയുള്ള ഉന്നത വിജയം ആണ് അവളെ കാത്തിരുന്നത്. തനിക്ക് ഇത് സാധിക്കില്ല എന്ന് ഒരിക്കലും താന്‍ ചിന്തിച്ചില്ല എന്ന് വസീല പറയുന്നു. ”പഠനവും പരീക്ഷയെഴുത്തും എന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഞാന്‍ തളര്‍ന്നില്ല. നിങ്ങളുടെ ശക്തി നിങ്ങള്‍ക്ക് മാത്രമേ അറിയൂ, അതിനാല്‍ എല്ലായ്‌പ്പോഴും സ്വയം വിശ്വസിക്കുക, സ്വയം സ്‌നേഹിക്കുക. കീഴടങ്ങടങ്ങരുത്. വേദനകള്‍ക്കിടയിലും എന്നെ പഠിപ്പിച്ച, പഠിക്കാന്‍ പ്രേരിപ്പിച്ച ബൈജൂസിലെ അധ്യാപകര്‍ക്ക് ഞാന്‍ നന്ദി അര്‍പ്പിക്കുന്നു. ഈ ആപ്ലിക്കേഷന്‍ എന്നെ പഠനത്തിലേക്ക് ആകര്‍ഷിക്കുകയും എന്റെ ലക്ഷ്യത്തിലേക്ക് മുന്നോട്ട് കുതിക്കാന്‍ എന്നെ സഹായിക്കുകയും ചെയ്തു”. വസീല ഓര്‍ക്കുന്നു

വസീല പങ്കിട്ട ഈ അറിവിന്റെ മുത്തുകള്‍ ഒരു 15 വയസുകാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. വിദ്യാഭ്യാസത്തോടുള്ള അവളുടെ അഭിനിവേശം അക്കാദമിക് മികവിനുള്ള പ്രേരണയും വിജയത്തിനായി സ്ഥിരോത്സാഹം നേടാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here