Home BIZ IDEAS ‘ഒരു രൂപ പോലും ശമ്പളം വേണ്ട’; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി

‘ഒരു രൂപ പോലും ശമ്പളം വേണ്ട’; ഇത്തവണയും 15 കോടി വേണ്ടെന്ന് വെച്ച് മുകേഷ് അംബാനി

25
0

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. കൊവിഡ് മഹാമാരി കമ്പനിയുടെ ബിസിനസിനെയും സാമ്പത്തിക നിലയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് മുകേഷ് അംബാനി ശമ്പളം വേണ്ടെന്ന് വച്ചത്.

2020 ജൂണ്‍ മാസത്തിലാണ് 2020 – 21 സാമ്പത്തിക വര്‍ഷത്തേക്കുള്ള തന്റെ വേതനം വേണ്ടെന്നു വയ്ക്കാന്‍ മുകേഷ് അംബാനി തീരുമാനിച്ചത്. പിന്നീട് 2021 – 22 സാമ്പത്തിക വര്‍ഷത്തിലും ഇതേ തീരുമാനവുമായി മുകേഷ് അംബാനി മുന്നോട്ടുപോവുകയായിരുന്നു. ശമ്പളത്തിന് പുറമേ ഉള്ള ആനുകൂല്യങ്ങളോ ഓഹരി വിപണിയില്‍ നിന്നുള്ള നേട്ടത്തിന് പ്രതിഫലമോ, കമ്മീഷനോ വിരമിക്കല്‍ ആനുകൂല്യങ്ങളോ ഒന്നുംതന്നെ കമ്പനിയില്‍നിന്നും മുകേഷ് അംബാനി വാങ്ങുന്നില്ല.

2008 – 2009 സാമ്പത്തിക വര്‍ഷം മുതല്‍ ഇങ്ങോട്ട് 15 കോടി രൂപയായിരുന്നു മുകേഷ് അംബാനി വാര്‍ഷിക വരുമാനം എന്ന നിലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് കൈപ്പറ്റിയത്. കഴിഞ്ഞ 11 വര്‍ഷമായി ഈ തുകയില്‍ ഒരു മാറ്റവും അദ്ദേഹം വരുത്തിയിരുന്നില്ല. 2008 ഏപ്രില്‍ മാസം വരെ കമ്പനിയില്‍ നിന്ന് 24 കോടി രൂപയായിരുന്നു ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി മുകേഷ് അംബാനി കൈപ്പറ്റി ഇരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആസ്തി ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന തന്‍ പണിതെടുത്ത വമ്പന്‍ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്‌തെടുത്ത നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികന്‍ ആകാനും അംബാനി താണ്ടിയ ദൂരങ്ങള്‍ വലുതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here