Home BIZ IDEAS ദേശീയ ഖജനാവിലേക്ക് 1,88,012 കോടി രൂപ നല്‍കിയതായി മുകേഷ് അംബാനി

ദേശീയ ഖജനാവിലേക്ക് 1,88,012 കോടി രൂപ നല്‍കിയതായി മുകേഷ് അംബാനി

30
0

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കിയത് റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1,88,012 കോടി രൂപ നല്‍കിയതായി ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകരായിരുന്നുവെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. ദേശീയ ഖജനാവിലേക്കുള്ള സംഭാവന 39 ശതമാനം വര്‍ധിച്ച് 1,88,012 കോടി രൂപയായി. സ്വകാര്യമേഖലയില്‍ കസ്റ്റംസ്, എക്സൈസ് തീരുവയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്നത് റിലയന്‍സ് ആണ്.

നികുതി വരുമാനത്തിലൂടെ മാത്രമല്ല റിലയന്‍സ് രാഷ്ട്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നു. വിവിധ മേഖലകളിലായി റിലയന്‍സ് 3,20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒരാളായി മാറിയെന്ന് അംബാനി പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കാര്‍ കൂടിയാണ് റിലയന്‍സ്. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ 8ശതമാനം റിലയന്‍സിന്റേതാണ്. ഇത് രാജ്യത്തിന് വിലപ്പെട്ട വിദേശനാണ്യം നേടാന്‍ സഹായിക്കുന്നു. റിലയന്‍സിന്റെ കയറ്റുമതി 75 ശതമാനം വര്‍ധിച്ച് 2,50,000 കോടിയായതായി വ്യവസായ പ്രമുഖന്‍ അറിയിച്ചു.

ഇതിനുപുറമെ സാമ്പത്തിക വര്‍ഷം സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) പ്രവര്‍ത്തനങ്ങള്‍ക്കായി 1,185 കോടി രൂപ ചെലവഴിച്ചു. ഗ്രാമീണ പരിവര്‍ത്തനം, ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളും കായിക വിനോദങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍നിര തൊഴിലാളികള്‍ക്കും ദുര്‍ബല സമൂഹങ്ങള്‍ക്കും 8.5 കോടി സൗജന്യ ഭക്ഷണം റിലയന്‍സ് വിതരണം ചെയ്തു.

കൊറോണയുടെ രണ്ടാം തരംഗത്തില്‍ കമ്പനി പ്രതിദിനം 1,000 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കുകയും ഒരു ലക്ഷത്തിലധികം രോഗികള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്തു. കൂടാതെ കൊവിഡ് പരിചരണത്തിനായി 2,000ലധികം കിടക്കകളുള്ള ആശുപത്രി സ്ഥാപിച്ചു.

ഗ്രാമീണ സംരംഭത്തിന് കീഴില്‍ 121 ലക്ഷം ക്യുബിക് മീറ്റര്‍ ജലസംഭരണ ശേഷി സൃഷ്ടിച്ചു. ഇത് കുറഞ്ഞത് രണ്ട് വിള സീസണുകളെങ്കിലും 5,600 ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം ഉറപ്പാക്കി. 10,896 ഗ്രാമീണ കുടുംബങ്ങളെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയും സ്വയം സഹായ സംഘങ്ങളിലെ 22,000 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here