Home BIZ IDEAS ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമായ അംബാനിമാരെക്കുറിച്ച് അധികം അറിയപ്പെടാത്ത 10 വസ്തുതകള്‍

ഇന്ത്യയിലെ ഏറ്റവും സമ്പന്ന കുടുംബമായ അംബാനിമാരെക്കുറിച്ച് അധികം അറിയപ്പെടാത്ത 10 വസ്തുതകള്‍

22
0

മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനും ലോകത്തിലെ ഏറ്റവും സമ്പന്നനായ കോടീശ്വരന്മാരില്‍ ഒരാളുമാണെന്ന് എല്ലാവര്‍ക്കും അറിയാം. അംബാനിയുടെ കുടുംബം, അവരുടെ സമ്പത്ത്, ജീവിതശൈലി, കാര്‍ ശേഖരം, വീട് എന്നിവ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് മുകേഷ് അംബാനി ഓരോ മണിക്കൂറിലും സമ്പാദിച്ച തുക എത്രയാണെന്ന് നിങ്ങള്‍ക്കറിയാമോ?

അംബാനി കുടുംബത്തെക്കുറിച്ചുള്ള രസകരവും അധികം അറിയപ്പെടാത്തതുമായ 10 വസ്തുതകള്‍.

ധീരുഭായ് അംബാനി നിത അംബാനിയെ മുകേഷ് അംബാനിക്ക് പരിചയപ്പെടുത്തി

മുകേഷ് അംബാനിയും നിത അംബാനിയും ബിസിനസ്സ് ലോകത്തെ മാതൃക ദമ്പതികളെന്ന് വിശേഷിപ്പിക്കാം.
ഭരതനാട്യം നര്‍ത്തകിയായ നിത അംബാനിയെ ഒരു നൃത്ത പരിപാടിയില്‍ ആദ്യമായി കണ്ടതും പിന്നീട് മുകേഷ് അംബാനിയെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചതും ധീരുഭായ് അംബാനിയാണ്.

മുകേഷ് അംബാനി നിത അംബാനിയോട് ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തി

അംബാനിയും നിതയും ഡേറ്റിംഗ് ആരംഭിച്ചതിന് ശേഷം ഒരു ഡേറ്റ് സമയത്ത് മുകേഷ് നിതയോട് തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ കാറില്‍ ട്രാഫിക് സിഗ്നലില്‍ കാത്തുകിടക്കുമ്പോളാണ് ഈ ചോദ്യം ചോദിച്ചത്. ‘നിങ്ങള്‍ എന്നെ വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ ഉത്തരം നല്‍കുന്നതു വരെ ഞാന്‍ ഡ്രൈവ് ചെയ്യില്ല’ എന്ന് കൂട്ടിച്ചേര്‍ത്തു. അതെ എന്ന് ഉത്തരം പറയുകയും അങ്ങനെ രണ്ടുപേരും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.

മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസഡ് ലെവല്‍ സുരക്ഷ

ഇസഡ് ലെവല്‍ സുരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ഏക വ്യവസായി മുകേഷ് അംബാനിയാണ്. ഇതിന് ഏകദേശം പ്രതിമാസം 15-16 ലക്ഷം രൂപ ചിലവാകുമെന്നാണ് കണക്ക്. ഒരു തീവ്രവാദ ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്നാണ് 2013 ല്‍ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിഭാഗമായ ഇസഡ് ക്ലാസ് സുരക്ഷ ലഭിച്ചു തുടങ്ങിയത്.

അംബാനി കുടുംബത്തിന് സ്‌പോര്‍ട്‌സുമായിട്ടുള്ള താല്‍പ്പര്യം

രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ഐപിഎല്‍ 2020ല്‍ അഞ്ചാം കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥത അംബാനി കുടുംബത്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥത കൂടാതെ, മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യന്‍ സൂപ്പര്‍ ലീഗും സ്വന്തമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ പ്രീമിയം ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പും ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ ഭാഗവുമാണ്.

ഗുലിതയെന്ന ആഡംബര മാളിക ഇഷ അംബാനിക്കും ആനന്ദ് പിരാമലിനും സ്നേഹ സമ്മാനം

മുകേഷ് അംബാനിയുടെ ആന്റിലിയ ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂര്‍ണവുമായ വസതികളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ മകള്‍ ഇഷ അംബാനിയുടെ സമ്പന്നമായ ഗുലിതയും അതുപോലെ വളരെ പ്രശ്സതമാണ്. ആന്റിലിയയില്‍ നിന്ന് ഏതാനും മിനിറ്റുകള്‍ക്കകലെ വോര്‍ലിയില്‍ സ്ഥിതി ചെയ്യുന്ന ഗുലിത ഏകദേശം 450 കോടി വിലമതിക്കുന്ന 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മണിമാളികയെന്ന് തന്നെ വിശേഷിപ്പിക്കാം. ഇത് ഇഷ അംബാനിക്കും ആനന്ദ് പിരാമലിനും വിവാഹ സമ്മാനമായി നല്‍കിയതാണ്. ഈ കെട്ടിടം മുമ്പ് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വകയായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് മുകേഷ് അംബാനി ഓരോ മണിക്കൂറിലും സമ്പാദിച്ച തുക

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മുതല്‍ മുകേഷ് അംബാനി ഓരോ മണിക്കൂറിലും 90 കോടിയാണ് സമ്പാദിച്ചത്. ഐ.ഐ.എഫ്.എല്‍ വെല്‍ത്ത് ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020-ലാണ് ഈ കണക്കുകള്‍ പങ്കു വെച്ചിരിക്കുന്നത്.

മുകേഷ് അംബാനി കോളേജ് ഡ്രോപ്പ്ഔട്ടാണ്

1980-കളില്‍ മുകേഷ് അംബാനി കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എം.ബി.എയ്ക്ക് പഠിക്കുകയായിരുന്നു. എന്നാല്‍ ഐവി-ലീഗ് സ്‌കൂളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയും കുടുംബ ബിസിനസില്‍ ചേരുകയും ചെയ്തു.

ഇഷയും ആകാശ് അംബാനിയും ഐവി – ലീഗ് കോളേജുകളുടെ ഭാഗമാണ്

മുകേഷ് അംബാനിക്ക് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ മക്കളായ ഇഷ അംബാനിയും ആകാശ് അംബാനിയും ഐവി-ലീഗിന്റെ ഭാഗമാണ്. യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സൈക്കോളജിയിലും സൗത്ത് ഏഷ്യന്‍ പഠനത്തിലും ബിരുദാനന്തര ബിരുദം നേടിയ ഇഷ അംബാനി സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി. ആകാശ് അംബാനി റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.

ധീരുഭായ് അംബാനിയുടെ ജീവിതകഥയാണ് ഗുരുവെന്ന ചിത്രം

അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും അഭിനയിച്ച ‘ഗുരു’ ധീരുഭായ് അംബാനിയുടെ ജീവിതത്തെയും വിജയഗാഥയെയും അടിസ്ഥാനമാക്കിയുള്ളതാണ്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്.

മുകേഷ് അംബാനിയുടെ ചെറുമകന്റെ പേരിന് പിന്നിലെ കാരണം


2020 അവസാനത്തോടെ ആകാശ് അംബാനിയും ശ്ലോക മേത്ത അംബാനിയും ഒരു ആണ്‍കുഞ്ഞിന് മാതാപിതാക്കളായി. അംബാനി കുടുംബം കുഞ്ഞിന് പൃഥ്വി ആകാശ് അംബാനി എന്ന് പേരിട്ടതായി പിന്നീട് പ്രഖ്യാപിച്ചു. കുടുംബത്തിന് ഇതിനകം ഒരു ആകാശ് ഉണ്ടെന്നതാണ് കാരണമായി പറയുന്നത് അതായത് ആകാശം. പൃഥ്വി എന്നാല്‍ ഭൂമി എന്നാണ് അതിനാല്‍ അവന്റെ പേര് ഒരുമിച്ച് ആകാശവും ഭൂമിയും ചേര്‍ന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here