Home latest news മികച്ച രീതിയില്‍ കിച്ചടി ഉണ്ടാക്കാന്‍ പഠിച്ചത് മോദിയില്‍ നിന്നും; ഓര്‍മ്മകളുമായി രാഷ്ട്രീയ നേതാവിന്റെ ഭാര്യ

മികച്ച രീതിയില്‍ കിച്ചടി ഉണ്ടാക്കാന്‍ പഠിച്ചത് മോദിയില്‍ നിന്നും; ഓര്‍മ്മകളുമായി രാഷ്ട്രീയ നേതാവിന്റെ ഭാര്യ

59
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണപ്രിയം പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. അടുത്തിടെ ആദ്ദേഹം ഷിംല സന്ദര്‍ശിച്ച ശേഷം, 1990-കളുടെ അവസാനത്തില്‍ പാര്‍ട്ടിയുടെ ഹിമാചല്‍ പ്രദേശ് ഘടകത്തിന്റെ ചുമതല വഹിച്ചിരുന്ന കാലത്ത് അദ്ദേഹം മികച്ച രീതിയില്‍ ‘സാബു ദാന കിച്ചടി’ പാചകം ചെയ്യാന്‍ പഠിപ്പിച്ചത് എങ്ങനെയെന്ന് ഒരു പ്രാദേശിക ബിജെപി നേതാവിന്റെ ഭാര്യ അനുസ്മരിച്ചു

‘വീട്ടില്‍ ഞാന്‍ സ്വന്തമായി ചായ ഇടാറുണ്ട്. എന്റെ പ്രിയപ്പെട്ട ഭക്ഷണമായ കിച്ചടി പാചകം ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. മുന്‍പ് പുലര്‍ച്ചെ 4.30ന് എഴുന്നേറ്റ് വീട് മുഴുവന്‍ വൃത്തിയാക്കി എല്ലാവര്‍ക്കും ചായ തയ്യാറാക്കി കൊടുക്കുമായിരുന്നു. ഞാന്‍ 5.20ന് മറ്റുള്ളവരെ വിളിച്ചുണര്‍ത്തി ചായ നല്‍കും. പുറത്ത് നടക്കാന്‍ പോയി തിരിച്ചെത്തിയ ശേഷം ഞാന്‍ പ്രഭാതഭക്ഷണം പാകം ചെയ്യും. ഞാന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു വിഭവമാണ് പൊഹ,’ എന്ന് മോദി ഒരു അഭിമുഖത്തില്‍ പണ്ട് പറഞ്ഞിരുന്നു. അപ്പോഴാണ് നേതാവിന്റെ ഭാര്യ പഴയ ഓര്‍മ്മ പുതിക്കിയത്. അവരുടെ വാക്കുകളിലേക്ക്

1997ലെ നവരാത്രി വേളയിലാണ് താന്‍ മോദിക്ക് വേണ്ടി കിച്ചടി പാകം ചെയ്തതെന്നും, എന്നാല്‍ അത് അദ്ദേഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും ബിജെപി പ്രാദേശിക നേതാവ് ദീപക് ശര്‍മയുടെ ഭാര്യ സീമ ശര്‍മ പിടിഐയോട് പറഞ്ഞു. എന്നിട്ട് വിഭവം എങ്ങനെ പാചകം ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞുകൊടുത്തതായും അവര്‍ ഓര്‍ത്തു

ചൊവ്വാഴ്ച ഷിംല സന്ദര്‍ശനത്തിനിടെ മോദി മുഖ്യമന്ത്രി ജയ് റാം താക്കൂറിനോട് ദീപക് ശര്‍മ്മയെക്കുറിച്ച് ചോദിച്ചു. പിന്നീട് റിഡ്ജ് മൈതാനിയില്‍ നടന്ന റാലിയില്‍ താക്കൂര്‍ ഇക്കാര്യം സൂചിപ്പിച്ചു. ദീപക് ശര്‍മ്മ ഇപ്പോഴും കാല്‍നടയായി ജാഖു ക്ഷേത്രത്തിലേക്ക് പോകുന്നുണ്ടോ എന്ന് അദ്ദേഹം അന്വേഷിച്ചതില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ സാധാരണ ബിജെപി പ്രവര്‍ത്തകരുമായി മോദിക്കുള്ള ബന്ധം മനസ്സിലാക്കാമെന്ന് താക്കൂര്‍ പറഞ്ഞു

ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നോമിനേറ്റഡ് കൗണ്‍സിലറായ ശര്‍മ്മയെ ബന്ധപ്പെട്ടപ്പോള്‍, മോദി അദ്ദേഹത്തെ ഓര്‍ത്തുവെന്നും തന്നെക്കുറിച്ച് അന്വേഷിച്ചതായി അറിഞ്ഞതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

1997-98 കാലത്ത് ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുണ്ടായിരുന്ന സമയത്ത് മോദി തന്റെ ഭക്ഷണശാലയായ ദീപക് വൈഷവ് ഭോജ്നാലയിലും ഷിംലയിലെ മിഡില്‍ ബസാറിലെ വസതിയിലും പതിവായി വരാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു

വര്‍ഷത്തില്‍ രണ്ട് തവണ നവരാത്രി കാലത്ത് മോദി വ്രതം അനുഷ്ഠിക്കാറുണ്ടെന്ന് ശര്‍മ്മ പറഞ്ഞു. മാര്‍ച്ചിലെ ആദ്യ നവരാത്രി വേളയില്‍ മോദി വെള്ളം മാത്രം കഴിക്കുമായിരുന്നു. ദസറയ്ക്ക് മുമ്പുള്ള രണ്ടാമത്തെ നവരാത്രത്തില്‍ പഴങ്ങളും മറ്റും കഴിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here