Home BIZ NEWS മൊബൈല്‍ ബില്‍ ഉയരും, ദീപാവലിയോടെ നിരക്കു വര്‍ധന

മൊബൈല്‍ ബില്‍ ഉയരും, ദീപാവലിയോടെ നിരക്കു വര്‍ധന

185
0

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ താരിഫ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ ദീപാവലിയോടെ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 10 മുതല്‍ 12 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് സാധ്യതയുയരുന്നത്

നിരക്ക് വര്‍ധനയിലൂടെ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം എയര്‍ടെലിന് 200 രൂപയും ജിയോയ്ക്ക് 185 രൂപയും വോഡഫോണ്‍ ഐഡിയയ്ക്ക് 135 രൂപയും ആയി വര്‍ധിക്കുമെന്ന് മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം 2ജി ഉപയോക്താക്കള്‍ വൊഡാഫോണ്‍ ഇന്ത്യയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇവരെ 4ജിയിലേക്ക് മാറാന്‍ പ്രേരിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

അതേസമയം, കഴിഞ്ഞ നവംബറില്‍ എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും പ്രീപെയ്ഡ് താരിഫുകള്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം ഉടന്‍ തന്നെ റിലയന്‍സ് ജിയോയും ഏറ്റുപിടിച്ചു. 79 രൂപ പ്ലാന്‍ പോലുള്ള ജനപ്രിയ പ്ലാനുകള്‍ 99 രൂപയായി ഉയര്‍ന്നു.

84 ദിവസം വാലിഡിറ്റിയുള്ള എയര്‍ടെലിന്റെ രണ്ട് ജിബി പ്രതിദിന പ്ലാന്‍ ഇതിനു ശേഷം 698 രൂപയില്‍ നിന്ന് 839 രൂപയായി ഉയര്‍ന്നു. ഡാറ്റ ബൂസ്റ്ററുകളുടെയും വില വര്‍ധിപ്പിച്ചു. എന്നാല്‍ റിലയന്‍സ് ജിയോ വര്‍ധിപ്പിച്ച താരിഫ് താരതമ്യേന വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയെ അപേക്ഷിച്ച് കുറവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here