Home ENTERTAINMENT ബിഗ്‌ബോസ് വൃത്തികെട്ട ഷോ; മറ്റുള്ളവരുടെ ബാത്ത്‌റൂമും പാത്രവും കഴുകാന്‍ താനില്ലെന്ന് ലക്ഷ്മി മേനോന്‍

ബിഗ്‌ബോസ് വൃത്തികെട്ട ഷോ; മറ്റുള്ളവരുടെ ബാത്ത്‌റൂമും പാത്രവും കഴുകാന്‍ താനില്ലെന്ന് ലക്ഷ്മി മേനോന്‍

689
0

ബിഗ്‌ബോസ് ഒരു വൃത്തികെട്ട ഷോ ആണെന്നും മറ്റുള്ളവരുടെ ബാത്ത്‌റൂമും പാത്രവും കഴുകാനും ക്യാമറക്ക് മുന്‍പില്‍ തല്ലുകൂടാനും തന്നെ കിട്ടില്ലെന്നും പ്രശസ്ത നായിക ലക്ഷ്മി മേനോന്‍. 2011ല്‍ വിനയന്‍ ചിത്രമായ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ അരങ്ങേറി കുംകി എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മി മേനോന്‍.

താരം തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഷോയില്‍ പങ്കെടുക്കില്ലെന്ന വിവരം പങ്കുവെച്ചത്. എന്റെ വീട്ടില്‍ താന്‍ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലറ്റുമൊക്കെ ഞാന്‍ തന്നെയാണ് കഴുകുന്നതെന്നും ക്യാമറയ്ക്കു മുന്നില്‍ മറ്റുള്ളവരുമായി തല്ലുകൂടി അതൊന്നും ചെയ്യേണ്ട കാര്യം തനിക്കില്ലെന്നാണ് ബിഗ് ബോസ് ഷോയെക്കുറിച്ച് ലക്ഷ്മി മേനോന്‍ പറഞ്ഞത്. താരത്തിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here