Home ENTERTAINMENT ഉണ്ണിയുടെ ചൂണ്ടയില്‍ കുരുങ്ങിയത് ലക്ഷങ്ങള്‍

ഉണ്ണിയുടെ ചൂണ്ടയില്‍ കുരുങ്ങിയത് ലക്ഷങ്ങള്‍

77
0

കുമ്പളങ്ങി കായലില്‍ ചൂണ്ടയിട്ട് മീന്‍ പിടുത്തം ആരംഭിച്ച ഉണ്ണി ജോര്‍ജ് ഒഎംകെവി എന്ന യൂടൂബ് ചാനലിലൂടെ തന്റെ പ്രേക്ഷകരെ രസകരവുമായ വീഡിയോകളിലൂടെ രസിപ്പിക്കുകയാണ്. ഉണ്ണിയുടൈ അതിശയിപ്പിക്കുന്ന അവതരണ ശൈലിയും സംസാര രീതിയുമാണ് കാഴ്ച്ചക്കാരെ വീഡിയോകളിലേക്ക് ആകര്‍ഷിക്കുന്നത്. ജീവിതത്തില്‍ നിരവധി പരാജയങ്ങളിലൂടെയും പോരാട്ടത്തിലൂടെയാണ് തന്റെ വിജയം എത്തിപിടിച്ചത്.

പണം സ്വരൂപിക്കാനായി യൂടൂബ് ചാനല്‍

കണ്‍സ്ട്രക്ഷന്‍ ജോലികളുമായി ജീവിതം മുന്നോട്ട് നീക്കുമ്പോള്‍ ആണ് ജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ട് ശരീര ഭാരം കുറയാനും കാഴ്ച നഷ്ടപ്പെടാനും തുടങ്ങിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് വൃക്ക തകരാറുണ്ടെന്ന് കണ്ടെത്തുന്നത്. ഡയാലിസിസിനും, ട്രാന്‍സ്പ്ലാന്റിനും, മരുന്നുകള്‍ക്കുമായി പണം തികയാതെ വന്നതോടെ ഉണ്ണിക്ക് പണം സ്വരൂപിക്കാന്‍ കഷ്ട്‌പ്പെട്ടിരുന്ന ഉണ്ണിയെ സൃഹൃത്തുകളും നാട്ടുകാരും പണം നല്‍കി സഹായിച്ചതുകൊണ്ടും അമ്മ വൃക്ക ദാനം ചെയ്തതു കൊണ്ടും ഉണ്ണി ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നിട് അങ്ങോട്ട് മരുന്നിനും മുന്നോട്ടുള്ള ജീവിതത്തിനും പണം ആവശ്യമായി വന്നു. ശരിരം കൂടുതല്‍ അക്കാതെയുള്ള ജോലികള്‍ ചെയ്യണം ആങ്ങനെ ആണ് യൂടൂബ് ചാനല്‍ തുടങ്ങാം എന്ന ആശയത്തിലേക്ക് എത്തുന്നത്. കുമ്പളങ്ങി കായലില്‍ മീന്‍ പിടിച്ച് ശീലിച്ചതുകെണ്ട് മീന്‍ പിടുത്തം തന്നെ കണ്ടന്റ് ആക്കി ഒഎംകെവി എന്ന് യുടൂബ് ചാനല്‍ ആരംഭിച്ചു. മീന്‍ പിടുത്തത്തോടൊപ്പം അത് പാചകം ചെയുന്നതും കൂടെ കാണിച്ചു തുടങ്ങിയപ്പോള്‍ ചാനലിന്റെ റീച്ച് വളരെ വേഗത്തിലാകാന്‍ തുടങ്ങി. ഒഎംകെവി എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് അതിന്റെ അര്‍ത്ഥം എന്ന് എല്ലാവരും ചിന്തിക്കും. അതില്‍ ഒഎംകെവിക്ക് ഒരു നെഗറ്റീവ് സ്ലാങ് ഉണ്ടല്ലോ എന്ന് നെഗറ്റീവ് ഒന്നുമല്ല ഒഎംകെവി എന്നാല്‍ ഓടു മീനേ കണ്ടം വഴിയെന്നാണ് എന്ന് ഉണ്ണി പറയുന്നു.

വ്യത്യസ്ഥമായ അവതരണ രീതി

ഉണ്ണിയുടെ മീന്‍പിടുത്തവും പാചക ചാനലും മറ്റ് പാചകരീതികളില്‍ നിന്ന് വ്യത്യസ്തമാണ്. മീന്‍ പിടിക്കാന്‍ പോകുന്നു, എന്നിട്ട് ഒരു വയലിന്റെ നടുവില്‍ പിടിച്ച മീന്‍ പാകം ചെയ്യ്ത് ശേഷം വിഭവം വാഴയിലയില്‍ വിളമ്പുന്നു അതു കാണുമ്പോള്‍ തന്നെ വായില്‍ കപ്പലോടും. ആറുമാസത്തെ കഷ്ട്ടപാടിന്റെ പ്രതിഫലം അകൗണ്ടില്‍ വന്നപ്പോള്‍ വളരെ സന്തോഷമായിരുന്നു എന്ന് ഉണ്ണിപറഞ്ഞു. മരുന്നു വാങ്ങിക്കുവാന്‍ പണം കണ്ടെത്താന്‍ പാടുപെട്ടിരുന്ന ഉണ്ണി ഇന്ന് മാസം ലക്ഷങ്ങള്‍ വാങ്ങുന്ന യൂടൂബര്‍ ആണ്. കുമ്പളങ്ങി കായലില്‍ തുടങ്ങി ഇന്ന് ഒമാന്‍, മാലിദ്വീപ്, മസ്‌കറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ സന്ദര്‍ശിച്ച് അവിടെ ചൂട്ടയിട്ട് മീനെ പിടക്കുന്ന വീഡിയോകള്‍ വരെ യൂടൂബില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

ജനങ്ങള്‍ ഏറ്റെടുത്ത് ഒഎംകെവി

സ്വതസിദ്ധമായ ശൈലിയില്‍ നമുക്കിടയിലെ ഒരാളെ പോലെയുള്ള വീഡിയോകള്‍ ജനങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ സഹായിച്ചു. സ്വന്തം വീട്ടിലെ ആളായി തന്നെ ജനങ്ങള്‍ ഒഎംകെവിയെ ഏറ്റെടുത്തു. തുടക്ക കാലത്ത് നെഗറ്റീവ് കമന്റുകള്‍ വന്നിരുന്നെങ്കിലും അതിനെ ഒന്നു ശ്രദ്ധിക്കാതെ തന്റെ വീഡിയോസ് ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് എന്ന് പറഞ്ഞ് കൂടുതല്‍ വീഡിയോകളുമായി ഉണ്ണി യൂടൂബില്‍ സജീവമായിരുന്നു. ഒഎംകെവി ചാനന്‍ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ പ്രതിഭലനമാണ് പത്ത് ലക്ഷത്തോളം ഫോളോവേഴ്. വീഡിയോ ചെയ്യുന്നതിന് ആവശ്യമായ ക്യാമറ, ട്രൈപോട് തുടങ്ങിയ ഉപകരങ്ങളും ചൂണ്ടയും എല്ലാം യൂടൂബില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് വാങ്ങിക്കുവാന്‍ സാധിച്ചു. സ്വന്തമായി വീട് എന്ന സ്വപ്‌നവും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചു.

കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ട്

മരുന്നുവാങ്ങാന്‍ പണമില്ലാതെ പണത്തിനായി തുടങ്ങിയ ചാനലില്‍ നിന്ന് തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നും സ്വന്തമാക്കാന്‍ സാധിക്കുന്നു എന്ന് സന്തോഷത്തിലാണ് ഉണ്ണി. ഒരു യൂടൂബ് ആകുന്നതിന് മുന്‍പ് കുമ്പളങ്ങിയില്‍ മാത്രം ഒതുങ്ങിയിരുന്ന ഉണ്ണി ഇന്ന് പുറത്തിറങ്ങമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു എന്നത് വളരെ സന്തോഷം ഉള്ള കാര്യമാണെന്നും ഉണ്ണി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here