Home ENTERTAINMENT ‘കൂടെ’ മലയാളത്തിലെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോം

‘കൂടെ’ മലയാളത്തിലെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോം

442
0

ലയാളത്തിലെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോം ആയ ‘കൂടെ’ മലയാളികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ആസ്വാദ്യകരമായ കാഴ്കള്‍ക്ക് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കൂടെ പുറത്തിറക്കിയത്. ഇതുവരെ പ്ലേ സ്റ്റോറില്‍ നിന്ന് ആയിരക്കണക്കിന് പേരാണ് കൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ആദ്യ ഓടിടി പ്ലാറ്റ്‌ഫോമായ ഐസ്ട്രീം ഡോട്ട് കോം അവതരിപ്പിച്ച സ്റ്റുഡിയോ മോജോ പ്ലൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കൂടെ അവതരിപ്പിച്ചിരിക്കുന്നത്.

മലയാളത്തിലെ മുന്‍നിര കണ്ടന്റ് ക്രിയേറ്റര്‍മാര്‍, ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍ എന്നിവരില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ കൂടെയില്‍ കൊണ്ടുവരാനാണ് പദ്ധതിയെന്ന് സ്റ്റുഡിയോ മോജോ സിഇഒയും സ്ഥാപകനുമായ രാധാകൃഷ്ണന്‍ രാമചന്ദ്രന്‍ പറയുന്നു. യാത്ര, ഭക്ഷണം, സംഗീതം, ഹൃസ്വചിത്രം, പൊന്‍മുട്ട, അലമ്പന്‍സ് എന്നീ പരിപാടികളും തമാശ വീഡിയോകളും, പോഡ്കാസ്റ്റ്, വാര്‍ത്താ ചാനലുകളുടെ സ്ട്രീമിംഗ് എന്നിവയും കൂടെ ആപ്പില്‍ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here