Home ENTERTAINMENT ’26 പുഷ് അപ്പുകള്‍, രണ്ടെണ്ണം മിസ്സായി’; കമല്‍ഹാസന്റെ വീഡിയോയുമായി ലോകേഷ് കനകരാജ്

’26 പുഷ് അപ്പുകള്‍, രണ്ടെണ്ണം മിസ്സായി’; കമല്‍ഹാസന്റെ വീഡിയോയുമായി ലോകേഷ് കനകരാജ്

73
0

കമല്‍ഹാസനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം വമ്പന്‍ ഹിറ്റായി ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലടക്കം വന്‍ തരംഗം സൃഷ്ടിച്ചിരുന്നു വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേയ്ന്‍, സൂര്യ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിനും അവരുടേതായ സ്‌പെയ്‌സ് നല്‍കി കൊണ്ടായിരുന്നു ലോകേഷ് ചിത്രം ഒരുക്കിയത്.

ഇപ്പോഴിതാ ലോകേഷ് പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. വിക്രം സിനിമയുടെ ലൊക്കേഷന്‍ നിന്നുള്ള വീഡിയോ ആണ് സംവിധായകന്‍ പങ്കുവച്ചിരിക്കുന്നത്. ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെ സെറ്റില്‍ വച്ചുള്ള കമല്‍ഹാസന്റെ മാസ് പുഷ് അപ്പുകള്‍ ആണ് വീഡിയോയില്‍ ഉള്ളത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലോകേഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും ലോകേഷ് പങ്കുവച്ചിട്ടുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

ലോകേഷിന്റെ ട്വീറ്റ് ഇങ്ങനെ…

‘ഇതാ വാഗ്ദാനം ചെയ്തപോലെ കമല്‍ഹാസന്‍ സാറിന്റെ വീഡിയോ. അദ്ദേഹം ഇരുപത്തി ആറ് പുഷ് അപ്പുകള്‍ എടുത്തു. ആദ്യത്തെ രണ്ടെണ്ണം എനിക്ക് റെക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. ഗരുഡന്‍ പറന്നിറങ്ങിക്കഴിഞ്ഞു.’

LEAVE A REPLY

Please enter your comment!
Please enter your name here