Home ENTERTAINMENT ‘വിക്രം’ത്തിന് മുന്നില്‍ ഈ ഒരു ചിത്രം മാത്രം കോളിവുഡ് ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് ചിത്രം...

‘വിക്രം’ത്തിന് മുന്നില്‍ ഈ ഒരു ചിത്രം മാത്രം കോളിവുഡ് ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് ചിത്രം രണ്ടാമത്

39
0

കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് ‘വിക്രം’. ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ കമല്‍ ചിത്രം ബോക്സോഫീസില്‍ വന്‍തരംഗമാണ് സൃഷ്ടിച്ചത്.

ഒട്ടനവധി റെക്കോഡുകള്‍ തകര്‍ത്ത ‘വിക്രം’ കമലിന്റെ കരിയറിലെ ഏറ്റവും പണം വാരിയ ചിത്രമാണ്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ഹരീഷ് പേരടി എന്നിവരടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. റിലീസിന് മുന്‍പേ 200 കോടി ക്ലബില്‍ ചിത്രം കയറിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ ഒ.ടി.ടി റീലീസ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനല്‍ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് 432 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 196.5 കോടിയാണ് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍.181.5 കോടിയാണ് തമിഴ്‌നാട്ടിലെ ഗ്രോസ്. 91 കോടിയാണ് ഷെയറും. കേരളത്തില്‍ നിന്ന് 40.5 കോടിയാണ് ചിത്രം നേടിയത്. 16 കോടിയാണ് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍.

തമിഴ്‌നാട് ബോക്സോഫീസില്‍ ആകെ കളക്ഷനില്‍ ‘വിക്രം’ രണ്ടാം സ്ഥാനത്താണ്. രജനീകാന്തിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത് 2.0 ആണ് ഒന്നാമത്. 655 കോടിയോളം ആഗോളതലത്തില്‍ രജനി ചിത്രം നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here