Home BIZ IDEAS സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ തുടക്കം കുറിച്ചു

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജോര്‍ തുടക്കം കുറിച്ചു

816
0

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പൊതു മാനദണ്ഡ വിധേയമായി തിരഞ്ഞെടുത്തിട്ടുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെലവുകളും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും റിങ്‌സ് പ്രൊമോസ് തുടക്കം കുറിച്ചു. ഇതിന്റെ ആദ്യ പടിയായി തൃശൂര്‍ ജില്ലാ മണലൂര്‍ എല്‍. പി. സ്‌കൂളില്‍ തുടക്കം കുറിച്ചു.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് വിദ്യാലയ വികസന സമിതി നേതാക്കളുടെയും, രക്ഷകര്‍ത്തൃ സംഘടനാ ഭാരവാഹികളുടെയും, മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ ജോര്‍ സിഒഒ ഷിനാജ് ഷംസ് റിങ്‌സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി മുഖ്യാതിഥിയായി പങ്കെടുത്തു.

വിദ്യാലയ വികസന ഫണ്ടിലേക്കായി മുഴുവന്‍ സമ്മാനത്തുകയും ജോറിന്റെ പേരില്‍ നല്‍കുകയും നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായുള്ള മണലൂര്‍ ഗവണ്മെന്റ് സ്‌കൂള്‍ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനും ധാരണയായി. റിങ്‌സ് പ്രൊമോസിന്റെ എക്കാലത്തെയും പ്രധാന വിഷന്‍ എന്നത് രാജ്യത്ത് സൗജന്യ വിദ്യാഭ്യാസവും മരുന്നും ലഭ്യമാക്കുക എന്നതും പല തുള്ളി…പെരുവെള്ളം എന്നത് വെറുമൊരു ചൊല്ലായി ജോര്‍ കാണുന്നില്ലെന്നും പരിപാടിയില്‍ പങ്കെടുത്ത ഷിനാജ് പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത റിസ്‌ക് ഫ്രീ ഫ്രാഞ്ചൈസി മോഡല്‍ വിജയകരമായി നടപ്പിലാക്കി രണ്ടായിരത്തിലധികം കുടുംബങ്ങളെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചതിലൂടെയാണ് ജോര്‍ കേരളക്കരയില്‍ ജനകീയമായത്.

LEAVE A REPLY

Please enter your comment!
Please enter your name here