Home BIZ NEWS ജെറ്റ് എയര്‍വേസ് 2.0 ന് എയര്‍ലൈന്‍ ലൈസന്‍സ് ലഭിച്ചു

ജെറ്റ് എയര്‍വേസ് 2.0 ന് എയര്‍ലൈന്‍ ലൈസന്‍സ് ലഭിച്ചു

254
0

ന്യുഡല്‍ഹി: ഇന്ത്യയിലെ പാപ്പരത്ത നിയമത്തിന് കീഴില്‍ പ്രവര്‍ത്തനം
പുനരുജ്ജീവിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വിമാനക്കമ്പനിയാണ് ജെറ്റ്
എയര്‍വേസ്. ജെറ്റ് 2.0 ന്റെ പുതിയ പ്രൊമോട്ടര്‍മാരായ ജലാന്‍കാല്‍റോക്ക് കണ്‍സോര്‍ഷ്യത്തിനും പുതിയ മാനേജ്‌മെന്റ് ടീമിനും കീഴില്‍ സര്‍വീസ് ആരംഭിക്കുന്ന ജെറ്റിന് ഇന്നാണ് ഡിജിസിഎ ലൈസന്‍സ് ലഭിച്ചത്്.

ഇതോടെ മൂന്ന്‌വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസിന് വീണ്ടും
സര്‍വീസ് തുടങ്ങാനുള്ള എല്ലാ ലൈസന്‍സുമായി. സെപ്റ്റംബറിലാണ്
സര്‍വീസ് തുടങ്ങുക. 2019 ഏപ്രിലിലാണ് കമ്പനി ഫ്‌ലൈറ്റുകള്‍ താല്‍ക്കാലികമായി
നിര്‍ത്തിവെച്ചത്. ഈ വര്‍ഷത്തിന്റെ അടുത്ത പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍ ) വാണിജ്യ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് ജലാന്‍ കണ്‍സോര്‍ഷ്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here