Home BIZ IDEAS റിലയന്‍സ് റീട്ടെയില്‍ യൂണിറ്റിന്റെ ചെയര്‍പേഴ്സണാകാന്‍ ഇഷ അംബാനി

റിലയന്‍സ് റീട്ടെയില്‍ യൂണിറ്റിന്റെ ചെയര്‍പേഴ്സണാകാന്‍ ഇഷ അംബാനി

41
0

മുംബൈ : ഇഷ അംബാനിയെ റിലയന്‍സ് കമ്പനിയുടെ റീട്ടെയില്‍ യൂണിറ്റിന്റെ ചെയര്‍മാനായി നിയമിക്കാന്‍ ഒരുങ്ങുന്നു. ഇഷ അംബാനിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സിന്റെ ടെലികോം യൂണിറ്റായ ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനായി ആകാശ് അംബാനി നിയമിതനായതിനു തൊട്ടുപിന്നാലെയാണ് ഇരട്ട സഹോദരിയായ ഇഷയുടെ സ്ഥാനക്കയറ്റ വാര്‍ത്തകള്‍ എത്തുന്നത്.

റിലയന്‍സ് റീട്ടെയിലും റിലയന്‍സ് ജിയോയും ഓയില്‍-ടു-ടെലികോം കൂട്ടായ്മയുടെ അനുബന്ധ സ്ഥാപനങ്ങളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മുകേഷ് അംബാനി ഇന്നലെ രാജി വെച്ചിരുന്നു. യേല്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് 30കാരിയായ ഇഷ. ആകാശിനെ കൂടാതെ അനന്ത് എന്ന ഇളയ സഹോദരന്‍ കൂടിയുണ്ട് ഇഷയ്ക്ക്.

ജിയോയുടെ പുതിയ ചെയര്‍മാനായ ആകാശ് അംബാനി നേരത്തെ കമ്പനിയുടെ ബോര്‍ഡില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹന്‍ പവര്‍ ടെല്‍കോയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്. പുതിയ നിയമനങ്ങളുടെ കാലാവധി 2022 ജൂണ്‍ 27 മുതല്‍ അഞ്ച് വര്‍ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here