Home BIZ IDEAS ടിവിയിലെ ഡ്രം വായന അനുകരിക്കുന്ന മൂന്ന് വയസ്സുകാരന്‍; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ടിവിയിലെ ഡ്രം വായന അനുകരിക്കുന്ന മൂന്ന് വയസ്സുകാരന്‍; സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

38
0

കൊച്ചുകുട്ടികളുടെ രസകരമായ നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്. മനോഹരമായി ഡ്രം വായിക്കുന്ന മൂന്നു വയസ്സുകാരനാണ് കാഴ്ചക്കാരന്റെ മനം നിറയ്ക്കുന്ന കൊച്ചുതാരം. ടിവിയില്‍ പ്ലേ ചെയ്യുന്ന ഡ്രം വായന അനുകരിക്കുകയാണ് ഈ കൊച്ചുബാലന്‍. ജോസിയ എന്നാണ് കുട്ടിയുടെ പേര്.

ഒരു ഗ്ലാസ് ടേബിളിനരികെ രണ്ട് ഡ്രം സ്റ്റിക്കുകള്‍ പിടിച്ചാണ് ജോസിയ നില്‍ക്കുന്നത്. ഗ്ലാസ് ടേബിളാണ് അവന്റെ ഡ്രം. ടേബിളില്‍ കുറച്ച് പാത്രങ്ങളും ഇരിക്കുന്നുണ്ട്. ഡാനിയല്‍ ബെര്‍ണാഡ് എന്ന ഡ്രമ്മറുടെ പരിപാടിയാണ് ടിവിയില്‍ കാണുന്നത്. ഡാനിയലിനെ അനുകരിക്കുക മാത്രമല്ല ജോസിയ ചെയ്യുന്നത്, അവന്റെ മുഖത്തെ മാറിക്കൊണ്ടിരിക്കുന്ന ഓരോ ഭാവങ്ങളും കാണികളെ രസിപ്പിക്കുന്നതാണ്. ജോസിയയുടെ ഭാവഭേദങ്ങളും താളത്തിനൊത്തുള്ള തലയാട്ടലുകളും കണ്ടാല്‍ അവന്‍ അത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാകും.

ഇത്രയും രസകരമായ പ്രകടനം ജോസിയയെ കുറച്ച് ക്ഷീണിപ്പിച്ചിട്ടുണ്ട്. കാരണം, ഡ്രം വായന കുറച്ച് നേരത്തേക്ക് നിര്‍ത്തി കുപ്പിയില്‍ നിന്ന് ജ്യൂസ് കുടിക്കുന്നതും വീഡിയോയില്‍ കാണാം. അതിനുശേഷം വീണ്ടും ഡ്രം വായന തുടരുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ജോസിയയുടെ വീഡിയോ 11,000ത്തിലധികം പേരാണ് കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ കൊച്ചുമിടുക്കനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്.

”സംഗീതം അവന്റെ രക്തത്തിലുണ്ട്, അവന്റെ പ്രകടനവും മുഖഭാവങ്ങളും അത് കാണിച്ചു തരുന്നുണ്ട്”, ഒരാള്‍ കുറിച്ചു. ” അവന് ആരെങ്കിലും ഒരു ഡ്രം നല്‍കൂ” എന്നായിരുന്നു മറ്റൊരു കമന്റ്. ജോസിയയുടെ പ്രകടനം കണ്ട് കരഞ്ഞ് പോയെന്ന് മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here