Home BIZ IDEAS പതിനാറാം വാര്‍ഷികം ആഘോഷിച്ച് ഇന്‍ഡിഗോ: യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനായി മൂന്ന് റാമ്പുകള്‍

പതിനാറാം വാര്‍ഷികം ആഘോഷിച്ച് ഇന്‍ഡിഗോ: യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനായി മൂന്ന് റാമ്പുകള്‍

35
0

ദില്ലി: സര്‍വീസ് ആരംഭിച്ചതിന്റെ പതിനാറാം വാര്‍ഷികം ആഘോഷിച്ച് ഇന്‍ഡിഗോ. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആഭ്യന്തര റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ‘സ്വീറ്റ് 16’ വാര്‍ഷിക ഓഫര്‍ നിരക്കില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. അതോടൊപ്പം യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനായി മൂന്ന് റാമ്പുകള്‍ തുടങ്ങാനും തീരുമാനമെടുത്തു. 1,616 രൂപയില്‍ നിന്ന് ഓഫര്‍ ആരംഭിക്കും. ഓഗസ്റ്റ് മൂന്ന് മുതല്‍ 5 വരെയാണ് മൂന്ന് ദിവസത്തേക്ക് തത്സമയമാണ് ഓഫര്‍ ടിക്കറ്റ് വില്‍പ്പന. ഓഫര്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചു. പുറപ്പെടുന്ന തീയതിക്ക് 15 ദിവസമെങ്കിലും മുമ്പുള്ള ഫ്‌ളൈറ്റുകള്‍ക്കാണ് ഓഫര്‍ നല്‍കുകയെന്നും കമ്പനി അറിയിച്ചു. വിമാനങ്ങളില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാര്‍ക്കായി മൂന്നാമത്തെ റാംപ് ചേര്‍ക്കുമെന്നും ഇന്‍ഡിഗോ അധകൃതര്‍ അറിയിച്ചു. മാറ്റം സമയം ലാഭിക്കുമെന്നും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

ദില്ലി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര വിമാനങ്ങളുടെ ടേണ്‍ എറൗണ്ട് സമയം മൂന്നോ അഞ്ചോ മിനിറ്റ് വരെ ലാഭിക്കാന്‍ മൂന്നാമത്തെ റാമ്പ് സഹായിക്കുമെന്നും ക്രമേണ എല്ലാ വിമാനങ്ങളിലും വിന്യസിക്കുമെന്നും ഇന്‍ഡിഗോ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറങ്ങാനായി മൂന്നാമത്തെ റാമ്പ് ചേര്‍ക്കുന്നത് യാത്രക്കാര്‍ക്ക് സുഗമമായ അനുഭവമായിരിക്കുമെന്നും രാംദാസ് പറഞ്ഞു.

ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസ വരുമാന റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് കമ്പനി പുതിയ തീരുമാനമെടുത്തിരിക്കുന്നത്. കടുത്ത മത്സരമാണ് ഇന്ത്യന്‍ വ്യോമഗതാഗത രംഗത്ത് സാക്ഷ്യം വഹിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ ഏവിയേഷന്‍ റെഗുലേറ്റര്‍ സ്‌പൈസ് ജെറ്റിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ആകാശ എയര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ മത്സരം കടുക്കുമെന്നാണ് വിദഗ്ദ്ധ അഭിപ്രായം. 280-ലധികം വിമാനങ്ങളുള്ള ഇന്‍ഡിഗോ പ്രതിദിനം 1,600ലധികം വിമാനങ്ങളുമായി 74 ആഭ്യന്തര, 25 വിദേശ സര്‍വീസുകള്‍ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here