Home BIZ IDEAS കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കഫേയ്ക്ക് 10 സ്റ്റാര്‍ റേറ്റിംഗ് നല്‍കി ആനന്ദ് മഹീന്ദ്ര

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന കഫേയ്ക്ക് 10 സ്റ്റാര്‍ റേറ്റിംഗ് നല്‍കി ആനന്ദ് മഹീന്ദ്ര

75
0

ട്വിറ്ററില്‍ വളരെ ആക്ടീവായ ഒരു ബിസിനസ്സുകാരനാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര .അദ്ദേഹം പല രസകരമായ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഗുരെസ് താഴ്വരയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ഒരു കഫേയുടെ വീഡിയോയാണ് അദ്ദേഹം ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ” എന്നെ സംബന്ധിച്ചിടത്തോളം ഈ കഫേ 5 സ്റ്റാറോ 7 സ്റ്റാറോ അല്ല. മറിച്ച് 10 സ്റ്റാര്‍ നല്‍കേണ്ട സ്ഥലമാണ്” മഹീന്ദ്ര വീഡിയോയുടെ അടിക്കുറിപ്പില്‍ കുറിച്ചു.

വീഡിയോയില്‍ കഫേ ടൂര്‍ വ്ലോഗ് ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ ആണ് കാണുന്നത്. കഫേ നില്‍ക്കുന്ന ലൊക്കേഷന്‍ എവിടെയാണെന്നും അവിടെ വിളമ്പുന്ന വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 500000ത്തിലധികം പേരാണ് വീഡിയോ കണ്ടത്. ഏകദേശം 19,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ പ്രദേശത്തുള്ള മറ്റ് ചില കഫേകളുടെ വിവരങ്ങളും മറ്റ് ഉപയോക്താക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.

” ഏതാണ്ട് എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും ഇന്ത്യന്‍ സൈന്യം എല്ലാ സേവനങ്ങളും നല്‍കുന്നുണ്ട്. അരുണാചല്‍ പ്രദേശിലേക്കുള്ള എന്റെ യാത്രയില്‍ ഇന്ത്യന്‍ ആര്‍മിയുടെ ടൂറിസം, ഷോപ്പിംഗ്, കഫേ സര്‍വീസുകള്‍ എന്നിവ എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞു. മറ്റ് കടകള്‍ കാണുന്നുണ്ടെങ്കിലും ആര്‍മി ഔട്ട്ലെറ്റുകളാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്,” ഒരു ഉപയോക്താവ് പറഞ്ഞു. ”ഞാന്‍ ഈ കഫേയെ കുറിച്ച് കേട്ടിട്ടുണ്ട്. നിങ്ങളുടെ ട്വീറ്റിന് ആയിരം സ്റ്റാറുകളുടെ വിലയുണ്ടെന്ന് എനിക്ക് തോന്നുന്നു. സല്യൂട്ട്,” മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here