Home BIZ IDEAS ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ

26
0

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോല്‍പ്പിക്കുന്നത്. 2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്. ഇപ്പോള്‍ യുണൈറ്റഡ് കിംഗ്ഡത്തെ ആറാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നു. ഉയര്‍ന്ന ജീവിതച്ചെലവ് യുണൈറ്റഡ് കിംഗ്ഡത്തെ തളര്‍ത്തി.

അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാര്‍ച്ച് വരെയുള്ള പാദത്തില്‍ 854.7 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ വളര്‍ച്ച എന്നാല്‍ യുകെയില്‍ ഇത് 814 ബില്യണ്‍ ഡോളറായിരുന്നു.

അതേസമയം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും പെട്ടന്ന് പിടിമുറുക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവിലാണ് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2024 വരെ നീണ്ടുനില്‍ക്കുന്ന മാന്ദ്യത്തിന്റെ ഭീഷണിയും യുകെ അഭിമുഖീകരിക്കുന്നുണ്ട്. നേരെമറിച്ച്, ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് പ്രവചനം.

സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണ്. ഒരു ദശാബ്ദം മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയുടെ റാങ്ക് 11-ാം സ്ഥാനത്തായിരുന്നു, ആ സമയങ്ങളില്‍ യുകെ 5-ാം സ്ഥാനത്താണ്.

ഐഎംഎഫിന്റെ പ്രവചനമനുസരിച്ച്, ഈ വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യ കൂടുതല്‍ മുന്നേറ്റം നടത്തും. ഈ വര്‍ഷം ഇന്ത്യന്‍ രൂപയ്ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു എന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 20.1 ശതമാനം വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2022 ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 13.5 ശതമാനം ഉയര്‍ന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here