Home ENTERTAINMENT 40 വര്‍ഷം മുമ്പ് കാട്ടില്‍ വംശനാശം സംഭവിച്ച കുതിരയ്ക്ക് ബ്രിട്ടീഷ് മൃഗശാലയില്‍ ജനനം

40 വര്‍ഷം മുമ്പ് കാട്ടില്‍ വംശനാശം സംഭവിച്ച കുതിരയ്ക്ക് ബ്രിട്ടീഷ് മൃഗശാലയില്‍ ജനനം

87
0

ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് കാട്ടില്‍ നിന്ന് വംശനാശം സംഭവിച്ച വളരെ അപൂര്‍വമായ ഒരു കുതിരയുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കയാണ് ഒരു ബ്രിട്ടീഷ് മൃഗശാല. മേയ് 2 -ന് ഹാംഷെയറിലെ മാര്‍വെല്‍ മൃഗശാലയിലാണ് ആണ്‍ പ്രസ്വാള്‍സ്‌കി കുതിര ജനിച്ചത്. മൃഗശാലാ പ്രവര്‍ത്തകര്‍ ഇതിന് ‘ബേസില്‍’ എന്ന് പേരിട്ടു.

മംഗോളിയന്‍ കാട്ടു കുതിര എന്നും ഡംഗേറിയന്‍ കുതിര എന്നും വിളിക്കപ്പെടുന്ന പ്രസ്വാള്‍സ്‌കി കുതിര, മധ്യേഷ്യയില്‍ നിന്നുള്ള അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ ഒരു കുതിരയാണ്. റഷ്യന്‍ ഭൂമിശാസ്ത്രജ്ഞനും പര്യവേക്ഷകനുമായ നിക്കോളാസ് പ്രസ്വാള്‍സ്‌കിയുടെ പേരിലാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

ഏകദേശം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിന് കാട്ടില്‍ വംശനാശം സംഭവിച്ചു. എന്നാല്‍, 1990 -കളില്‍ ഖുസ്റ്റൈന്‍ നുറു ദേശീയോദ്യാനത്തില്‍ അതിനെ തിരികെ കൊണ്ടുവരികയായിരുന്നു. മേയ് 28 -ന് നോഗറിനും സ്‌പെറാന്‍സറിനും ബേസില്‍ ജനിച്ചു. എന്നാല്‍ ജൂണ്‍ 28 -നാണ് വാര്‍ത്ത പരസ്യമാക്കിയത്. 1969 മുതല്‍ 2008 വരെ കാട്ടില്‍ പ്രെസ്വാള്‍സ്‌കി കുതിരകള്‍ക്ക് വംശനാശം സംഭവിച്ചതായി മൃഗശാലയിലെ ജീവനക്കാര്‍ പറഞ്ഞു.

ഹാംഷെയര്‍ മൃഗശാലയില്‍ താമസിക്കുന്ന ആദ്യത്തെ പ്രെസ്വാള്‍സ്‌കി ആണ്‍കുതിരയുടെ പേരിലാണ് ബേസിലിന് ആ പേര് ലഭിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍, മാര്‍വെല്‍ മൃഗശാല തന്റെ മാതാപിതാക്കളിലൊരാള്‍ക്കൊപ്പമുള്ള കുതിരയുടെ ഫോട്ടോ പോസ്റ്റ് ചെയ്തു. ബേസില്‍ എന്ന് കുതിരയ്ക്ക് പേര് നല്‍കിയതിനെ കുറിച്ചും മൃഗശാല പോസ്റ്റില്‍ വ്യക്തമാക്കി. ബേസില്‍ സീനിയര്‍ 1963-ല്‍ ജനിച്ചുവെന്നും പിന്നീട് മാര്‍വെലില്‍ എത്തിച്ചേര്‍ന്നു എന്നും പോസ്റ്റില്‍ പറയുന്നു.

കൗതുകകരമെന്നു പറയട്ടെ, ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ പ്രെസ്വാള്‍സ്‌കി കുതിരകള്‍ക്ക് നില്‍ക്കാനും നടക്കാനും കഴിയും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവ മേയാന്‍ തുടങ്ങും. ജനിക്കുമ്പോള്‍ 25 മുതല്‍ 30 കിലോഗ്രാം വരെ ഭാരമുള്ളവയാണ് അവ.

LEAVE A REPLY

Please enter your comment!
Please enter your name here