Home BIZ NEWS ഗൂഗിള്‍ മീറ്റ് സൗജന്യ സേവനം പരിമിതമാക്കുന്നു

ഗൂഗിള്‍ മീറ്റ് സൗജന്യ സേവനം പരിമിതമാക്കുന്നു

323
0

കോവിഡ് കാലത്ത് ബിസിനസുകാരടക്കമുള്ളവര്‍ മീറ്റിംഗുകള്‍ക്കും മറ്റുമായി ആശ്രയിച്ചുകൊണ്ടിരിക്കുന്നത് സൂം, ഗൂഗിള്‍ മീറ്റ് എന്നിവയെയാണ്. ഇതില്‍ പരിധികളില്ലാത്ത സൗജന്യ സേവനമായിരുന്നു ഇതുവരെ ഗൂഗിള്‍ മീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ഈ പരിധികളില്ലാത്ത സേവനം ഗൂഗിള്‍ മീറ്റ് പരിമിതപ്പെടുത്തുകയാണ്. സെപ്റ്റംബര്‍ 30നു ശേഷം ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനം 60 മിനിറ്റായി നിജപ്പെടുത്താനാണ് തീരുമാനം. നിലവില്‍ 100 പേരെ വരെ പങ്കെടുപ്പിച്ച് സൗജന്യ മീറ്റിംഗ് സംഘടിപ്പിക്കുന്ന പരിധിയില്ലാത്ത സൗജന്യ സേവനത്തിന് ഇതോടെ അവസാനമാകും.

LEAVE A REPLY

Please enter your comment!
Please enter your name here