Home BIZ IDEAS ശുചിത്വം, സുരക്ഷ ഗുഡ് ഫാമിലി ഉല്‍പന്നങ്ങളിലൂടെ

ശുചിത്വം, സുരക്ഷ ഗുഡ് ഫാമിലി ഉല്‍പന്നങ്ങളിലൂടെ

802
0

ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു കാലത്തിലൂടെയാണു നമ്മള്‍ കടന്നു പോകുന്നത്. ആരോഗ്യസുരക്ഷ എന്നതിന്നു ശുചിത്വത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ നാം അവലംബിക്കുന്ന ശുചിത്വമാര്‍ഗങ്ങള്‍ ഏറെ ശ്രദ്ധയോടെ വേണം. ക്ലീനിങ് ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഈ ശ്രദ്ധ പുലര്‍ത്തണം. ക്ലീനിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും ഗുണമേന്മയാല്‍ മികവു പുലര്‍ത്തിയ ഒരു സ്ഥാപനമുണ്ട്. കുടുംബത്തിന്റെ സുരക്ഷ ഉറപ്പുവരുത്തിയ ഗുഡ് ഫാമിലി എന്ന സംരംഭം. വാഷിങ് പൗഡര്‍, വാഷിങ് സോപ്പ്, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ്, ഫ്‌ളോര്‍ ക്ലീനര്‍ എന്നിങ്ങനെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന സംരംഭമാണു ഗുഡ് ഫാമിലി. സമാനമേഖലയിലെ അനുഭവപരിചയം കരുത്താക്കിയ സംരംഭകന്‍ സ്വരൂപാണു ഗുഡ് ഫാമിലിയുടെ സ്ഥാപകനും സാരഥിയും. ഈ രംഗത്തെ കൂടുതല്‍ വികസനത്തിനായി നിക്ഷേപസാധ്യത തേടുകയാണ് ഈ സംരംഭം.

ഉല്‍പന്നങ്ങള്‍ അനവധി

നിരവധി ഉത്പന്നങ്ങള്‍ ഗുഡ് ഫാമിലിയുടെ നേതൃത്വത്തില്‍ വിപണിയിലെത്തുന്നുണ്ട്. രണ്ടു മടങ്ങു കൂടുതല്‍ സ്റ്റെയ്ന്‍ ഫൈറ്റിങ് ചേരുവകളടങ്ങിയ ബെറ്റര്‍ വാഷ് വാഷിങ് പൗഡര്‍, തറകളിലെ കറകള്‍ വരെ നീക്കം ചെയ്യുന്ന ക്ലീന്‍ ആക്ഷന്‍ ഫ്‌ളോര്‍ ക്ലീനര്‍, പാത്രങ്ങളിലെ അഴുക്ക് നീക്കുന്ന ഡിഷ് മാജിക് ഡിഷ് വാഷ്, വിവിധ ഫ്‌ളേവറുകളില്‍ പുറത്തിറങ്ങുന്ന ഷേക്ക് ഹാന്‍ഡ്‌സ് ഹാന്‍ഡ് വാഷ് തുടങ്ങിയവയെല്ലാം ഗുഡ് ഫാമിലിയുടേതായി വിപണിയില്‍ ശ്രദ്ധ നേടിയ ഉത്പന്നങ്ങളാണ്.

പൂര്‍ണസുരക്ഷിതമായിട്ടാണ് ഓരോ ഉല്‍പന്നങ്ങളും വിപണിയില്‍ എത്തിക്കുന്നത്. അതുകൊണ്ടു തന്നെ ചുരുങ്ങിയകാലത്തിനുള്ളില്‍ ഗുഡ് ഫാമിലി ഉല്‍പന്നങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റി. ആകര്‍ഷകമായ പാക്കിങ്ങും ഗുണനിലവാരവുമൊക്കെ ഈ സംരംഭത്തിന്റെ സവിശേഷതകളാണ്. കോഴിക്കോടാണു ഗുഡ് ഫാമിലിയുടെ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

വിപണനം ഓണ്‍ലൈനിലും

സുരക്ഷിതവും ശുചിത്വം നിറഞ്ഞതുമായൊരു ജീവിതസാഹചര്യത്തിനുള്ള അവസരമൊരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അതുകൊണ്ടു തന്നെ ഉത്പന്നങ്ങളില്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. ദീര്‍ഘകാലത്തെ പരീക്ഷണങ്ങള്‍ക്കും പരിശോധനങ്ങള്‍ക്കും ശേഷമാണ് ഓരോ ഉത്പന്നങ്ങളും പുറത്തിറങ്ങുന്നത്. അതിനൂതനമായ ലാബുകളിലാണ് ഇത്തരം പരിശോധനകള്‍ നടക്കുന്നത്. വിപണിയുടെ കൂടുതല്‍ സാധ്യതകള്‍ തുറന്നു നല്‍കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും ഗുഡ് ഫാമിലി കച്ചവടത്തിനായി ഉപയോഗിക്കുന്നുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, യുട്യൂബ് വഴിയും ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തുന്നു.

നിക്ഷേപകരെ തേടുന്നു

ഗുഡ് ഫാമിലി ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിപണികളിലേക്ക് എത്തിക്കുക എന്ന വലിയൊരു ലക്ഷ്യവുമുണ്ട്. അതിനായി നിക്ഷേപകരേയും തേടുന്നുണ്ട്. കൂടാതെ കേരളത്തിനകത്തും കേരളത്തിനു പുറത്തും ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുക്കാനുള്ള അവസരവുമുണ്ട്. സൂപ്പര്‍ സ്‌റ്റോക്കിസ്റ്റായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ക്കും ഗുഡ് ഫാമിലി അതിനുള്ള സാഹചര്യമൊരുക്കി നല്‍കുന്നുണ്ട്.
PH – +91 9048045003
http://www.goodfamily.in
swaroop@goodfamily.in

LEAVE A REPLY

Please enter your comment!
Please enter your name here