Home latest news ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടണം: Gods Own Water യാത്രയുമായി സജിത്ത് ചോലയില്‍

ജലാശയങ്ങള്‍ സംരക്ഷിക്കപ്പെടണം: Gods Own Water യാത്രയുമായി സജിത്ത് ചോലയില്‍

59
0

തൃശ്ശൂര്‍:നാട്ടിലെ ജലാശയങ്ങളുടെയും ഗുണങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് ജനങ്ങളെ ബോധനവല്‍ക്കരിക്കാനായി സജിത്ത് ചോലയില്‍ 15ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും നടത്തുന്ന ജല സംരക്ഷണ യാത്രയുടെ ഫ്‌ളാഗ്ഓഫ് തൃക്കരിപ്പൂര്‍ എ എല്‍ പി എസ് തടിയന്‍ കോവില്‍ സ്‌കൂളില്‍ നടന്നു. സിനി ആര്‍ട്ടിസ്റ്റ് കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍ ഫ്‌ളാഗ് ഓഫ് കര്‍മ്മംനിര്‍വ്വഹിച്ചു. ചടങ്ങിന്റെ ഭാഗമായി സ്‌കൂളിലേക്ക് 100 കുട്ടികള്‍ക്ക് ശുദ്ധജലം ലഭിക്കുന്നതിന് ആവശ്യമായ വാട്ടര്‍പ്യൂരിഫയര്‍ നല്‍കി.

കൂടാതെ പൂരിക്ക ആഷിക് ഡയാലിസിസ് രോഗികള്‍ക്ക് 30000 രൂപയുടെ പ്യൂരിഫയര്‍ സംഭാവന നല്‍കുകയും ചെയ്തു. ഗോഡ്‌സ് ഓണ്‍ വാട്ടര്‍ യാത്രയില്‍, കാസറഗോഡ് മാന്യ-ബിലാല്‍ ജൂമാ മസ്ജിദിലെ വളരെ മോശം അവസ്ഥയിലുള്ള ജലത്തെ ക്രിസ്റ്റല്‍ ക്ലിയര്‍ ആക്കിക്കൊണ്ട് സെയ്ഫ് വാട്ടര്‍ സൊലൂഷ്യന്‍ കാസറഗോഡ് ഫില്‍റ്റര്‍ സൗജന്യമായി സ്ഥാപിച്ചു. കൂടാതെ അര്‍ഹരായ മൂന്ന് കുടുംബങ്ങള്‍ക്ക് അപക്‌സ് സിസ്റ്റം റഫീക്ക് സൗജന്യമായി വാട്ടര്‍ പ്യൂരിഫയറുകള്‍ നല്‍കി. റോട്ടറി ക്ലബിന്റെ സഹായത്തോടെയാണ് കേരളത്തിലുടനീളം ജലസംരക്ഷണസന്ദേശ യാത്ര നടത്തുന്നത്. ആദ്യദിവസം തന്നെ വളരെ നല്ല പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

അതേസമയം, വയനാട് ജില്ലയിലെ പര്യടത്തിനിടെ എസ് കെ എം ജെ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വാട്ടര്‍ പ്യുരിഫയര്‍ സംഭാവനയായി നല്‍കി. സിനിമതാരം അബുസലിം ആണ് കൈമാറിയത്. റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്.

ശുദ്ധമായ ജലം എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകണമെന്ന ഉദ്ദേശത്തോടെ സജിത്ത് ചോലയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ബോധവല്‍ക്കരണ സന്ദേശയാത്രയ്ക്ക് തുടക്കമായി. റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗോഡ്‌സ് ഓണ്‍ വാട്ടര്‍ സന്ദേശമുയര്‍ത്തി ശുദ്ധമായ ജലം എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകണമെന്ന ഉദ്ദേശത്തോടെ ഒക്ടോബര്‍ 16 മുതല്‍ 31 വരെ കുന്നംകുളം റോട്ടറി അംഗവും, കുന്നംകുളം കെംടെക് അക്വ ഉടമയുമായ സജിത്ത് ചോലയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന ശുദ്ധജല ബോധവല്‍ക്കരണ സന്ദേശയാത്രയ്ക്ക് തുടക്കമായത്.

കാണിപ്പയ്യൂര്‍ കെം ടെക് അക്വ സ്ഥാപനത്തിന് സമീപം ഒരുക്കിയ പരിപാടിയില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സെയ്ത് ഹാരീസ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. സ്ഥലം കൗണ്‍സിലറും, ആരോഗ്യ കാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാനുമായ റ്റി സോമശേഖരന്‍, റോട്ടറി ക്ലബ്ബ് ട്രഷറര്‍ ഫാസില്‍ ചീരന്‍, ഡിക്‌സണ്‍, മറ്റ് റോട്ടറി ക്ലബ്ബ് അംഗങ്ങള്‍, കെം ടെക് അക്വ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചിരുന്നു.

ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് നാട്ടിലെ ജലാശയങ്ങളുടെഗുണങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് യാത്ര നടത്തുന്നത്. ഓരോ ജില്ലയിലും വിവിധ റോട്ടറി ക്ലബ്ബുകളുടെ സഹകരണത്തോടെ അര്‍ഹരായ വ്യക്തികള്‍ക്കും പൊതു പ്രസ്ഥാനങ്ങള്‍ക്കും ഒരു വാട്ടര്‍ പ്യൂരിഫയര്‍ സൗജന്യമായി നല്‍കും . 15 ദിവസത്തെ എല്ലാ വിശേഷങ്ങളും ഓരോ ദിവസവും സജിത് ചോലയില്‍ എഫ്.ബി പേജിലും യൂട്യൂബ് ചാനലിലും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here