Home latest news ‘ബീച്ചില്‍ പോകണം, ചുമ്മാതിരിക്കണം’, 68 ബില്യണ്‍ ഡോളര്‍ ആസ്തിയുളള കമ്പനിയിലെ വൈറല്‍ രാജി

‘ബീച്ചില്‍ പോകണം, ചുമ്മാതിരിക്കണം’, 68 ബില്യണ്‍ ഡോളര്‍ ആസ്തിയുളള കമ്പനിയിലെ വൈറല്‍ രാജി

39
0

ദില്ലി: ‘ജോലി രാജി വെയ്ക്കണം, കടല്‍ത്തീരത്ത് പോയി വെറുതെ കാറ്റ് കൊണ്ടിരിക്കണം’. വന്‍ ശമ്പളമുളള ഒരു ജോലി രാജി വെക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ. ആണെന്ന് തന്നെ പറയണം. ആന്‍ഡ്രൂ ഫോര്‍മിക എന്ന ഉദ്യോഗസ്ഥന്‍ 68 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഭീമന്‍ കമ്പനിയിലെ ഉന്നത ജോലി രാജി വെച്ചത് ബീച്ചില്‍ പോയി വെറുതെ ഇരിക്കാനാണത്രേ. ജൂപിറ്റര്‍ ഫണ്ട് മാനേജ്മെന്റ് എന്ന വമ്പന്‍ സ്ഥാപനത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആണ് ആന്‍ഡ്രൂ ഫോര്‍മിക. ലണ്ടന്‍ ആസ്ഥാനമായുളള ഫണ്ട് മാനേജ്മെന്റ് കമ്പനിയാണ് ജൂപിറ്റര്‍.

2019ലാണ് ആന്‍ഡ്ര്യൂ ഈ കമ്പനിയില്‍ ജോലിക്ക് കയറുന്നത്. ഉയര്‍ന്ന പദവി, ഉയര്‍ന്ന ശമ്പളം. വേറെന്ത് വേണം. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ആന്‍ഡ്രൂ ഒരു സുപ്രഭാതത്തില്‍ തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 വരെ മാത്രമേ ആന്‍ഡ്രൂവിന്റെ സേവനം ലഭിക്കുകയുളളൂ എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂപിറ്ററില്‍ നിലവില്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ പദവി വഹിക്കുന്ന മാത്യു ബീസ്ലി ആണ് ആന്‍ഡ്രൂ ഫോര്‍മികയ്ക്ക് പകരം ചുമതലയേല്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here