Home BIZ NEWS നടുറോഡില്‍ ‘ഫെരാരി’യുടെ പരാക്രമം: അഞ്ചു കാറുകള്‍ തവിടുപൊടി

നടുറോഡില്‍ ‘ഫെരാരി’യുടെ പരാക്രമം: അഞ്ചു കാറുകള്‍ തവിടുപൊടി

55
0

ലണ്ടന്‍: അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ വീഡിയോകള്‍ പലപ്പോഴും നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ കാണാറുണ്ട്. അത്തരത്തിലൊരു അപകടത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യയില്‍ ഏകദേശം ഏഴര കോടി രൂപ വില വരുന്ന വാഹനമാണ് ഫെരാരി എസ്എഫ് 90 സ്‌ട്രേഡേല്‍. കാറുകള്‍ക്കിടയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. അപ്പോള്‍ ഫെരാരി ഇടിച്ചാല്‍ പത്ത് ഇല്ലെങ്കിലും കുറഞ്ഞത് അഞ്ച് കാറുകള്‍ക്കെങ്കിലും എന്തെങ്കിലും സംഭവിക്കണ്ടേ. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അമിത വേഗത്തിലെത്തിയ ഫെരാരി നിയന്ത്രണം വിട്ട് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അഞ്ച് കാറുകളാണ് നിമിഷനേരം കൊണ്ട് തകര്‍ത്തത്.

ലണ്ടനിലെ ബര്‍മിങ്ങാമിലെ നിരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ അപകടം നടന്നത്. വഴിയരികില്‍ എതിര്‍ദിശയിലായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കയറിയത്. അപകടത്തില്‍ ഫെരാരിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മറ്റുവാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

അപകടം നടന്നതിന് പിന്നാലെ ഫെരാരിയുടെ ഡ്രൈവര്‍ അതിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍ പോലീസ് എത്തിയപ്പോഴേക്കും ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് സ്ഥലം വിട്ടു എന്നാണ് പോലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here