Home ENTERTAINMENT ആവേശമായി ബിടിഎസിന്റെ പുതിയ ആല്‍ബം: സോഷ്യല്‍ മീഡിയിയില്‍ ട്രെന്‍ഡിങ്

ആവേശമായി ബിടിഎസിന്റെ പുതിയ ആല്‍ബം: സോഷ്യല്‍ മീഡിയിയില്‍ ട്രെന്‍ഡിങ്

67
0

ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിന്റെ ഏറ്റവും പുതിയ ആല്‍ബത്തിനായി എറെ നാളായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് പുതിയ ആല്‍ബം പ്രൂഫ് പുറത്തിറക്കി. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകവേദിയിലേക്കുള്ള ബിടിഎസിന്റെ തിരിച്ചുവരവ് കൂടിയാണിത്.

45 ട്രാക്കുകളുള്ള ആന്തോളജി ആല്‍ബവുമായാണ് ഇക്കുറി ബിടിഎസ് എത്തുന്നത്. യെറ്റ് ടു കം എന്ന് പേരിട്ട ലീഡ് ട്രാക്കിനൊപ്പം 2013ല്‍ ബാന്‍ഡ് അരങ്ങേറിയതു മുതല്‍ ഇതുവരെയുള്ള സംഗീത കരിയറിലെ മികച്ച ഗാനങ്ങളും റിലീസ് ചെയ്യാതെ പോയ പാട്ടുകളും ഉള്‍പ്പെടെയാണ് പ്രൂഫ് ആന്തോളജി ഒരുക്കിയിരിക്കുന്നത്. ബാന്‍ഡിന്റെ ഭൂതകാലം, വര്‍ത്തമാനം, ഭാവി എന്നിവയെക്കുറിച്ച് അംഗങ്ങളുടെ ചിന്തകളും ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന മൂന്ന് പുതിയ ട്രാക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇനി ബിടിഎസിന്റെ സ്റ്റേജ് ഷോകളിലേക്കുള്ള തിരിച്ചുവരവിനായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ ദക്ഷിണ കൊറിയയിലെ വീക്കെന്‍ഡ് സംഗീതപരിപാടികളില്‍ ബിടിഎസ് എത്തുമെന്ന വിവരം കൊറിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ബുള്ളറ്റ് പ്രൂഫ് ബോയ്സ് എന്ന മ്യൂസിക് ബാന്‍ഡില്‍ ഏഴ് പേരാണുള്ളത്. ആര്‍എം, ജിന്‍, സുഗ, ജെ-ഹോപ്പ്, ജി-മിന്‍, വി, ജങ്ക്കൂക്ക് എന്നിവരടങ്ങുന്നതാണ് ബാന്‍ഡ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്.

LEAVE A REPLY

Please enter your comment!
Please enter your name here