Home BIZ IDEAS കുട്ടികളുടെ ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ക്ക് സഹായം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന്‍: ട്രീ ഓഫ് ലൈഫ് പദ്ധതിക്ക്...

കുട്ടികളുടെ ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ക്ക് സഹായം നല്‍കാന്‍ ദുല്‍ഖര്‍ സല്‍മാന്‍: ട്രീ ഓഫ് ലൈഫ് പദ്ധതിക്ക് തുടക്കമായി

51
0

കൊച്ചി: ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് 100 സൗജന്യ ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ക്ക് പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, കൈറ്റ്‌സ് ഇന്ത്യ എന്നിവയുമായി സഹകരിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ‘വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ശിശുദിനത്തിലാണ് ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍വ്വഹിച്ചത്.

ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മെഡ്സിറ്റി – കൊച്ചി, ആസ്റ്റര്‍ മിംസ് – കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് – കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് – കണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് എന്നിവിടങ്ങളിലെ പരിചയസമ്പന്നരായ ക്ലിനിക്കല്‍ ലീഡുകളുടെ മേല്‍നോട്ടത്തില്‍ ചികിത്സാ ലഭ്യമാകും.

100 സൗജന്യ പീഡിയാട്രിക് സര്‍ജറികള്‍, ലിവര്‍ & കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, ബോണ്‍ മാരോ & സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ഓര്‍ത്തോപീഡിക്സ്, ന്യൂറോ സര്‍ജറി, യൂറോളജി എന്നിങ്ങനെ ചികിത്സാചെലവേറിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ സൗജന്യ സര്‍ജറി ലഭ്യമാകും. ഈ സംരംഭത്തിലൂടെ കേരളത്തിലെ ഡിക്യുഎഫും ആസ്റ്റര്‍ ഹോസ്പിറ്റലുകളും ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി നല്‍കുന്നു. ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കുട്ടികളുടെ അധിക ചികില്‍സാച്ചെലവും വഹിക്കുന്നുണ്ട്.

നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികള്‍ക്കും മികച്ച ഭാവിയുടെ പ്രതീക്ഷയാണ് ‘ട്രീ ഓഫ് ലൈഫ്’. ഉദാത്തമായ ഒരു ലക്ഷ്യം കൈവരിക്കുന്നതിന് പങ്കാളികളുമായി പങ്കാളികളാകുന്നതിനുള്ള ഒരു ബന്ധമായി വര്‍ത്തിക്കുന്ന മാതൃകാപരമായ പ്ലാറ്റ്‌ഫോം കൂടിയാണിത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന അനേകര്‍ക്ക് ഈ കാരുണ്യവും പുതുജീവിതവും നല്‍കുന്ന സംരംഭം സമാനതകളില്ലാത്തതാണ്’ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

”സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നു എന്ന കാരണം കൊണ്ട് നിരവധി കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ പോവുന്നുണ്ട്. ഈ പദ്ധതിയിലൂടെ അവരില്‍ ചിലര്‍ക്കെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനാകും, ”ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്-കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

കലാപരമായി കഴിവുണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ ഒരു വേദി ലഭിക്കാത്തതും അവഗണിക്കപ്പെടുന്നതുമായ കലാകാരന്മാര്‍ക്കായി ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആരംഭിച്ചതാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉപജീവന പുരോഗതി എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.

സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ യുഗത്തില്‍ സമാനതകളില്ലാത്ത പ്രസക്തിയുള്ള നൂതന ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രവര്‍ത്തിക്കാനും പ്രചോദനം ഉള്‍ക്കൊണ്ട യുവമനസ്സുകള്‍ ഒത്തുചേരുന്ന കേരളത്തിലെ ഏറ്റവും വലിയ യുവജന കൂട്ടായ്മകളിലൊന്നാണ് കൈറ്റ്‌സ് ഇന്ത്യ.

വേഫെയറര്‍ ഫിലിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോം വര്‍ഗീസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡി.ക്യു.എഫ്.സി.ഇ.ഒയുമായ ബിബിന്‍ പെരുമ്പിള്ളി, ആസ്റ്റര്‍ മെഡിസിറ്റി-ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. രോഹിത് പി വി നായര്‍, കൈറ്റ്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡി.ക്യു.എഫ് പ്രോജക്ട് ഡയറക്ടറുമായ അജ്മല്‍ ചക്കരപ്പാടം, ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചിയിലെ മീഡിയ റിലേഷന്‍സ് ഡെപ്യൂട്ടി മാനേജര്‍ ശരത് കുമാര്‍ ടി.എസ്, കൈറ്റ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ക്ലെയര്‍ സി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സൗജന്യ ശസ്ത്രക്രിയകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നതിന് http://dqfamily.org of life എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8138000933, 8138000934, 8138000935 എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here