Home environment ഒരു കോടി രൂപയ്ക്ക് നായകള്‍ക്ക് വീടൊരുക്കാന്‍ ജാപ്പനീസ് കമ്പനി

ഒരു കോടി രൂപയ്ക്ക് നായകള്‍ക്ക് വീടൊരുക്കാന്‍ ജാപ്പനീസ് കമ്പനി

63
0

നമ്മുടെ വളര്‍ത്തുമൃഗങ്ങളെ വളരെ നന്നായി സ്‌നേഹിക്കുന്നവരാണ്. അവരോട് സ്‌നേഹവും വാത്സല്യവും ആശ്വാസവും നമ്മള്‍ കാണിക്കാറുണ്ട്.

പക്ഷേ ഭൂരിഭാഗവും പേരും ഒരു കോടി രൂപ നായകളുടെ വാസസ്ഥലത്തിനായി ചെലവഴിക്കില്ല. എന്നിരുന്നാലും ജപ്പാനിലെ ആളുകള്‍ക്ക് അവരുടെ വളര്‍ത്തു നായ്ക്കള്‍ക്ക് ഒരു സ്വപ്ന വാസസ്ഥലം നല്‍കാന്‍ ഇപ്പോള്‍ അവസരമുണ്ട. ഒസാക്ക ആസ്ഥാനമായുള്ള കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി സ്ട്രക്ചറല്‍ പ്ലാന്‍ കോ എന്ന കമ്പനിയാണ് ഈ ഐഡിയ രൂപികരിച്ചിരിക്കുന്നത്.

ഓഡിറ്റി സെന്‍ട്രല്‍ വെബ്സൈറ്റിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ജാപ്പനീസ് ആരാധനാലയങ്ങള്‍, ക്ഷേത്രങ്ങള്‍, കോട്ടകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന അതേ പരമ്പരാഗത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള പ്രകൃതിദത്ത വസ്തുക്കളില്‍ നിന്ന് ഒരു പ്രത്യേക ഡോഗ് ഹൗസ് നിര്‍മ്മിക്കുന്നത് ഉള്‍പ്പെടുന്ന ഇനൗഡന്‍ പ്രോജക്റ്റ് എന്ന പേരില്‍ കമ്പനി ഒരു പദ്ധതി പ്രഖ്യാപിച്ചു. പരമ്പരാഗത കെട്ടിടങ്ങളുടെയും ആശ്രമങ്ങളുടെയും അറ്റകുറ്റപ്പണികള്‍ക്കും സംരക്ഷണത്തിനും പേരുകേട്ട കമ്പനിയാണിത്. ജാപ്പനീസ് ആരാധനാലയങ്ങളുടെ സാങ്കേതികവിദ്യയും സൗന്ദര്യവും പ്രയോജനപ്പെടുത്തി ആത്യന്തിക ഡോഗ് ഹൗസ് വില്‍പ്പനയ്ക്ക് വയ്ക്കുകയാണ് ഇനുഡെന്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി സ്ട്രക്ചറല്‍ പ്ലാന്‍ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഈ പ്രോജക്റ്റിന് കീഴില്‍ നിര്‍മ്മിക്കപ്പെട്ട ഡോഗ് ഹൗസുകള്‍ക്ക് കോപ്പര്‍ പ്ലേറ്റുകള്‍ കൊണ്ട് പൊതിഞ്ഞ സൗന്ദര്യാത്മക വളഞ്ഞ മേല്‍ക്കൂരയും ഗ്രാനൈറ്റ് അടിത്തറയും ഉണ്ടായിരിക്കും. സെന്‍ഷു-സാമ ശൈലി ഉപയോഗിച്ച് കൈകൊണ്ട് ഇത് സമാനമായി കൊത്തിയെടുക്കും.

ഈ വര്‍ഷം സെപ്തംബര്‍ 1 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നും ഓരോ ഡോഗ് ഹൗസിനും 150,000 ഡോളറിലധികം, ഏകദേശം 1.17 കോടി രൂപ വിലവരുമെന്നും കമ്പനി വ്യക്തമാക്കി. ഉയര്‍ന്ന വിലയെക്കുറിച്ച് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടെങ്കില്‍, വാസ്തുവിദ്യാ വിസ്മയങ്ങള്‍ പുനഃസ്ഥാപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഒരു സംഘം സ്‌പെഷ്യലിസ്റ്റുകളുടെ കൈകൊണ്ട് നിര്‍മ്മിച്ചതാണ് ഈ വീടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here