Home BIZ IDEAS ക്യുപിഡ്‌സ് അപ്പാരല്‍സ് മൃദുലം, സുരക്ഷിതം, പ്രകൃതിദത്തം

ക്യുപിഡ്‌സ് അപ്പാരല്‍സ് മൃദുലം, സുരക്ഷിതം, പ്രകൃതിദത്തം

283
0

സ്ത്രങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണു മലയാളികള്‍. വ്യത്യസ്തവും ശുചിത്വമേറിയതും ശരീരത്തിനിണങ്ങുന്നതുമായ വസ്ത്രങ്ങള്‍ തേടിപ്പോകുന്നവര്‍ ധാരാളമുണ്ട്. കുട്ടികളുടെ വസ്ത്രങ്ങളുടെ കാര്യമെത്തുമ്പോള്‍ ശ്രദ്ധ കൂടും. കുരുന്നുകളുടെ ശരീരത്തിനിണങ്ങുന്ന സുരക്ഷിത വസ്ത്രമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയ ക്യുപിഡ്‌സ് അപ്പാരല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നിരവധി പേര്‍ക്കു പ്രിയപ്പെട്ടതായി മാറിയതും അതുകൊണ്ടു തന്നെയാണ്. പ്രകൃതിദത്തമായ വസ്തുക്കള്‍ സംസ്‌കരിച്ചെടുത്തും വേര്‍തിരിച്ചെടുത്തും വസ്ത്രസങ്കല്‍പ്പത്തെ പാടെ മാറ്റിയെഴുതിയിരിക്കുന്നു ക്യുപിഡ്‌സ് അപ്പാരല്‍സ്. കോഴിക്കോട് ജനിച്ച് എറണാകുളത്തു സ്ഥിരതാമസമാക്കിയ ദീപ്തി സനലാണു ക്യുപിഡ്‌സിന്റെ സാരഥി. പാല്‍, കറ്റാര്‍വാഴ, ഓറഞ്ച്, ബനാന, മുള, യുക്കാലിപ്റ്റസ്, സോയ തുടങ്ങിയവയില്‍ നിന്നും കുട്ടികള്‍ക്കായി വസ്ത്രങ്ങളൊരുക്കിയ ക്യുപിഡ്‌സ് ഇന്ന് എല്ലാ പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.

സ്വന്തം പാഷന്‍ പിന്തുടര്‍ന്ന്

പ്ലസ്ടു വിദ്യാഭ്യാസത്തിനു ശേഷമാണു ദീപ്തി ബിഎസ്‌സി കോസ്റ്റിയൂം ഡിസൈനിങ് ആന്‍ഡ് ഫാഷന്‍ കോഴ്‌സ് ചെയ്യുന്നത്. പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയതു ടെക്‌സ്റ്റൈല്‍ മിനിസ്ട്രിയുടെ കീഴിലുള്ള സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌സ്റ്റൈല്‍ മാനേജ്‌മെന്റിലും. കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം ആലോക് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള എച്ച് ആന്‍ഡ് എ എന്ന കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. തുടര്‍ന്നു നിരവധി സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേഷന്‍, കസ്റ്റമര്‍ റിലേഷന്‍സ് രംഗങ്ങളില്‍ ജോലി ചെയ്‌തെങ്കിലും, സമാനമേഖലയില്‍ ഡിസൈന്‍ വര്‍ക്കുകളില്‍ ചുവടുറപ്പിക്കണമെന്ന മോഹമുണ്ടായിരുന്നു. വിവാഹത്തിനു ശേഷം എറണാകുളത്തെത്തി. കുറച്ചുകാലം അധ്യാപനവൃത്തിയിലും സജീവമായി. ആ കാലഘട്ടത്തിലാണു സ്വന്തം മേഖലയിലേക്കു തിരിച്ചു പോകണമെന്ന ആഗ്രഹം തീവ്രമായത്. ആഗ്രഹം അറിയിച്ചപ്പോള്‍ ഭര്‍ത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളായ സുരേഷ് മേനോനും ലൈലാ സുരേഷും തന്റെ പാഷനെ പിന്തുടരാന്‍ പൂര്‍ണ പിന്തുണ നല്‍കിയെന്ന് ദീപ്തി പറയുന്നു.

കുട്ടികളുടെ വസ്ത്രമേഖലയിലേക്ക്

വെറുതെ ഡിസൈനിംഗ് മേഖലയില്‍ സാന്നിധ്യം അറിയിക്കുകയല്ല, എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നു തീരുമാനിച്ചു. അങ്ങനെയാണു ബനാന, മുള എന്നിവ സംസ്‌കരിച്ചുണ്ടാക്കുന്ന നാരുകളാല്‍ കുട്ടികള്‍ക്കുള്ള വസ്ത്രം ഡിസൈന്‍ ചെയ്യുക എന്ന ആശയത്തില്‍ എത്തിയത്. ഇവിടുത്തെ വിപണിയില്‍ അപരിചിതമായിരുന്നു ഈ ആശയം. ഇതിനായി നിരവധി ഗവേഷണം നടത്തി. ഈ രംഗത്തെ വിദഗ്ദ്ധരുമായി സംസാരിച്ചു. ആഗോളവിപണിയില്‍ സ്വീകാര്യതയുള്ള മെറ്റീരിയലുകളെക്കുറിച്ച് അറിഞ്ഞു. പാല്‍, ഓറഞ്ച്, കറ്റാര്‍വാഴ, യൂക്കാലിപ്റ്റസ്, സോയ തുടങ്ങിയ മെറ്റീരിയലുകളില്‍ നിന്നുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള തീരുമാനത്തിലെത്തിയത് അങ്ങനെയാണ്. ഏറെ മൃദുലവും കുട്ടികള്‍ക്ക് അനുയോജ്യവുമാണ് ഈ മെറ്റീരിയലുകള്‍. നൂറു ശതമാനം പ്രകൃതിദത്തമായിതിനാല്‍ കുട്ടികളുടെ ചര്‍മ്മത്തിന് പൂര്‍ണ സരംക്ഷണമാണ് ഈ വസ്ത്രങ്ങള്‍ നല്‍കുന്നത്.

കുരുന്നുകള്‍ക്കും മുതിര്‍ന്നവര്‍ക്കും വസ്ത്രങ്ങള്‍

2019ലാണു കമ്പനി രജിസ്റ്റര്‍ ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ നവംബര്‍ പതിമൂന്നിന്. അങ്ങനെ ശിശുദിനത്തിന്റെ തലേദിവസം കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളൊരുക്കുന്ന വ്യത്യസ്തമായ സംരംഭമായ ക്യുപിഡ്‌സിനു തുടക്കമായി. വളരെയധികം മൃദുലവും, ആന്റി ബാക്ടീരിയ നിര്‍മിതവുമാണ് ക്യുപിഡ്‌സിന്റെ വസ്ത്രങ്ങള്‍. കുട്ടികളുടെ ദേഹത്തിന് അനുയോജ്യമായവ. കഴുകുന്തോറും മൃദുലത കൂടി വരുമെന്ന പ്രത്യേകതയുമുണ്ട്. ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം തിരിച്ചറിഞ്ഞപ്പോള്‍ കിഡ്‌സ് ബ്രാന്‍ഡ് എന്ന വിശേഷണത്തില്‍ നിന്നും വളര്‍ന്നു. ഇന്ന് എല്ലാ പ്രായക്കാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഈ മെറ്റീരിയലുകള്‍ കൊണ്ട് ഡിസൈന്‍ ചെയ്തു നല്‍കുന്നുണ്ട്. നിരവധി ആവശ്യക്കാരും തേടിയെത്തുന്നു. സാരി, സല്‍വാര്‍, പട്ടുപാവാട, ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍ എന്നിവയൊക്കെ ഡിസൈന്‍ ചെയ്ത് നിര്‍മിച്ച് നല്‍കുന്നു. നവജാത ശിശുക്കള്‍ക്കുള്ള വസ്ത്രങ്ങളും ക്യുപിഡ്‌സിന്റേതായി വിപണിയിലുണ്ട്.

പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറ്റം

ബിസിനസ് എന്താണെന്ന് അറിയാത്ത സമയത്താണു സംരംഭത്തിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ രണ്ടു വര്‍ഷത്തിനുള്ളില്‍ നഷ്ടങ്ങളുണ്ടായി. എന്നാല്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറി. എല്ലാ കാലത്തും കരുത്തായി കുടുംബമുണ്ടായിരുന്നു. ഇന്റീരിയര്‍ ഡിസൈനര്‍ ദിവാകരന്റേയും അനസൂയയുടേയും മകളാണ് ദീപ്തി. ആര്‍ക്കിടെക്റ്റായ ദീപക്, ഇറ്റലിയില്‍ ബിസിനസ് ട്രാന്‍സ്ഫര്‍മേഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റായ ധീരജ് എന്നിവരാണു സഹോദരങ്ങള്‍. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടല്‍ സീനിയര്‍ സെയില്‍സ് മാനേജരായ സനല്‍ സുരേഷാണു ഭര്‍ത്താവ്. മകന്‍ അദ്വിക് എസ് മേനോന്‍ ഗ്ലോബല്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here