Home latest news കാറിനെ പ്രണയിക്കുന്ന യുവാവ്

കാറിനെ പ്രണയിക്കുന്ന യുവാവ്

59
0

പ്രണയം മനോഹരമായ ഒരു വികാരമാണ്, പക്ഷേ പ്രിയപ്പെട്ട ഒരാളുമായുള്ള അടുപ്പം നമ്മളെല്ലാവരും അനുഭവിക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍, ഈ മനുഷ്യന് അല്പം വ്യത്യസ്തമായ ഒരു കഥ പറയാനുണ്ട്. 2012 ഫെബ്രുവരിയില്‍ സംപ്രേക്ഷണം ചെയ്ത ‘മൈ സ്ട്രേഞ്ച് അഡിക്ഷന്‍’ എന്ന ടിഎല്‍സി ഡോക്യുമെന്ററി സീരീസിന്റെ ‘ഒബ്ജക്ടോഫീലിയ’യിലെ ഒരു എപ്പിസോഡിലാണ് നഥാനിയേല്‍ തന്റെ വിചിത്രമായ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

യു.എസിലെ അര്‍ക്കന്‍സാസ് നിവാസിയാണ് നഥാനിയേല്‍. അയാള്‍ക്ക് തന്റെ കാറിനോടാണ് പ്രണയവും ആകര്‍ഷണവും എന്നാണ് പറയുന്നത്. ‘ഡേറ്റിംഗ് മൈ കാര്‍’ എന്ന് പേരിട്ടിരിക്കുന്ന ഷോയുടെ ആദ്യ എപ്പിസോഡില്‍, 1998 ഷെവര്‍ലെ മോണ്ടെ കാര്‍ലോ ചെയ്‌സുമായി താന്‍ എങ്ങനെ ടെലിപ്പതിയിലൂടെ ആശയവിനിമയം നടത്തുന്നുവെന്ന് നഥാനിയേല്‍ വെളിപ്പെടുത്തുന്നു. താനും കാറും തമ്മില്‍ ശാരീരികബന്ധം പോലും ഉണ്ട് എന്നാണ് നഥാനിയേല്‍ പറയുന്നത്.

നഥാനിയേല്‍ പറയുന്നത് അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്നാണ്. 2005 -ല്‍ ഒരു കാര്‍ ഡീലര്‍ഷിപ്പില്‍ നിന്നാണ് ആദ്യം കാര്‍ കാണുന്നത്. വളരെ എളുപ്പം തന്നെ തങ്ങള്‍ പ്രണയത്തിലായി എന്നും ശാരീരികമായി അടുത്തു എന്നുമാണ് നഥാനിയേല്‍ പറയുന്നത്. ഞാന്‍ എന്റെ കാറുമായി ദൃഢമായ ബന്ധത്തിലായി. അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. അവന്റെ ബോഡിയും ഇന്റീരിയറും എല്ലാം ഫിറ്റ് ആയിരുന്നു. എനിക്ക് പെട്ടെന്ന് തന്നെ ഒരു കണക്ഷന്‍ തോന്നിയെന്നും നഥാനിയേല്‍ പറയുന്നു.

തന്റെ കാറിനോട് തനിക്ക് വികാരങ്ങള്‍ ഉള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്ന് നഥാനിയേല്‍ സമ്മതിക്കുന്നു. പക്ഷേ, തങ്ങളൊരുമിച്ച് ജീവിക്കുന്നതിന് അതൊന്നും തടസമാവില്ല എന്നും അദ്ദേഹം പറയുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തങ്ങള്‍ക്ക് തങ്ങളുടേതായ സമയമുണ്ട് എന്നും വഴികളുണ്ട് എന്നും ഇയാള്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here