Home latest news മത്സരത്തിനിടെ ‘കാളത്തല’ കുട്ടിയെ തട്ടിയിട്ടു ; വീണിട്ടും എഴുന്നേറ്റ് ഓടി കൊച്ചുമിടുക്കന്‍, വീഡിയോ

മത്സരത്തിനിടെ ‘കാളത്തല’ കുട്ടിയെ തട്ടിയിട്ടു ; വീണിട്ടും എഴുന്നേറ്റ് ഓടി കൊച്ചുമിടുക്കന്‍, വീഡിയോ

56
0

അമേരിക്കയില്‍ നടന്ന ഒരു ബേസ്‌ബോള്‍ ടൂര്‍ണമെന്റില്‍ അരങ്ങേറിയ ഓട്ടമത്സരത്തിനിടെ കാളത്തല വച്ച മാസ്‌കോട്ട്കുട്ടിയെ ഇടിച്ചിട്ടു. നെബ്രാസ്‌കയിസ്‌കയി ലെ ഒമാഹയില്‍ നടക്കുന്ന വാര്‍ഷിക ബേസ്‌ബോള്‍ ടൂര്‍ണമെന്റായ എന്‍സിഎഎ മെന്‍സ് കോളേജ് വേള്‍ഡ്‌സീരീസിലെ ഓട്ടമത്സരത്തിനിടെയാണ് കൂട്ടിയിടി നടന്നത്. ഗ്രൗണ്ടില്‍ സ്ഥാപിച്ചിരുന്ന ബേസ്‌ബോള്‍ വജ്രത്തിന്റെ അരികിലൂടെ പല മാസ്‌കോട്ടുകളെയും പി ന്നിലാക്കി കുട്ടികള്‍ ഓടിമുന്നേറുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.ഇതിനിടെ തന്നെ കടന്നുപോകാന്‍ ശ്രമിച്ച മാസ്‌കോട്ടിനെ പിന്നിലാക്കാന്‍ കുട്ടി തന്നാല്‍ കഴിയാവുന്നവിധം ശ്രമിച്ചെങ്കിലും കൂട്ടിയിടിച്ച് നിലത്തു വീഴുകയായിരുന്നു.

നെബ്രാസ്‌ക ഒമാഹ മാവെറികസ് സര്‍വകലാശാലയുടെ റെഡ്ബുള്‍ മാസ്‌കോട്ട് ഓട്ടം തുടരുകയായിരുന്നു. പി ന്നാലെ വന്ന ക്രെയ്റ്റണ്‍ ബ്ലൂജയുടെ മാസ്‌കോട്ട കുട്ടി വീഴുന്നത് കണ്ടെങ്കിലും ഓട്ടം നില്‍ത്തിയില്ല, മറിച്ച്കുട്ടിയെ ചാടിക്കടന്ന് മുന്നോട്ട് കുതിക്കുകയായിരുന്നു. പരിപാടിയുടെ സംഘാടകരില്‍ ചിലര്‍ എത്തി കുട്ടിയെ എടുത്തുയര്‍ത്തി. ഇതിനുശേഷവും കുട്ടി ഓട്ടം തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here