Home latest news ബ്രാന്‍ഡ് സ്‌റ്റോറീസ് നാഷണല്‍ ലോഞ്ചും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും വിതരണം ചെയ്തു

ബ്രാന്‍ഡ് സ്‌റ്റോറീസ് നാഷണല്‍ ലോഞ്ചും ബിസിനസ് എക്‌സലന്‍സ് അവാര്‍ഡും വിതരണം ചെയ്തു

123
0

കേരളത്തിലെ പ്രീമിയം ബിസിനസ് മാസികയായ ബ്രാന്‍ഡ് സ്റ്റോറീസിന്റെ നാഷണല്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ കേന്ദ്ര മൈനോരിറ്റി മിനിസ്റ്റര്‍ ജോണ്‍ ബര്‍ള വിതരണം ചെയ്തു. ന്യൂ ഡെല്‍ഹി റോയല്‍പ്ലാസ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് സ്‌റ്റോറീസ് മാസികയുടെ നാഷണല്‍ ലോഞ്ചും മന്ത്രി നിര്‍വഹിച്ചു. ബിസിനസ് ലോകത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങില്‍ പാനല്‍ ഡിസ്‌കഷന്‍, ബ്രാന്‍ഡ് ലോഞ്ച്, ബ്രാന്‍ഡ് പ്രസന്റേഷണന്‍ എന്നിവ ശ്രദ്ധ നേടി.

ഞായറാഴ്ച ആറ് മണി മുതല്‍ നടന്ന ചടങ്ങില്‍ രാജീവ് ഭരദ്വാജ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍, കോണ്‍കര്‍), മനോജ് കുമാര്‍ ഉപാദ്യായ് (അഡൈ്വസര്‍, എനര്‍ജി വെര്‍ട്ടിക്കല്‍, നീതി ആയോഗ്), സുനില്‍ കെ (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ബിഎന്‍ഐ വെസ്റ്റ്), മാനവ് സിങ് മല്‍വായ് (ഡയറക്ടര്‍, ദി പാരിഷ് അഡൈ്വര്‍ടൈസിംഗ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് പ്രൈ. ലി.), ജഗ്ജിത്ത് കെ ഡി (ട്രെയ്നര്‍), രാജേഷ് ശര്‍മ്മ (ഫൗണ്ടര്‍, റിയല്‍ അഡ്വെര്‍ടൈസിംഗ് പ്രൈ. ലി.) എല്‍ദോസ് ചാക്കപ്പന്‍ (ചെയര്‍മാന്‍, ബ്രാന്‍ഡ് സ്റ്റോറീസ്) എന്നിവര്‍ പങ്കെടുന്നു.

ബ്യൂട്ടി ബ്രാന്‍ഡ് സോയില്‍സെന്‍സ്, പ്രമുഖ IELTS , OET സ്ഥാപനമായ അജിനോറാ ഗ്ലോബല്‍ വെഞ്ച്വേഴ്സ്, റിസ്‌ക് ഫ്രീ ഫ്രാഞ്ചൈസി മോഡല്‍ ജോര്‍, എക്കോ ഫ്രണ്ട്ലി ബില്‍ഡിംഗ് ബ്രാന്‍ഡ് വിത്രീ ഹോംസ്, പ്രമുഖ ജുവല്ലറി ബ്രാന്‍ഡ് ടി ടി ദേവസ്സി ജുവല്ലറി, ബില്ലിംഗ് സോഫ്റ്റ്വെയര്‍ സ്ഥാപനം റെയ്ന്‍ടെക്ക് സോഫ്റ്റ്വെയര്‍ ലിമിറ്റഡ്, ഡിജിറ്റല്‍ ട്രേഡിംഗ് ബ്രാന്‍ഡ് ഇകാനാ ബയ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹെമിറ്റോ ഡിജിറ്റല്‍ പ്രൈ. ലി., ഫോറിന്‍ എഡ്യുക്കേഷന്‍ സ്ഥാപനമായ എഡുവേള്‍ഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഡെല്‍ഹി ബിഎന്‍ഐ വെസ്റ്റ്, ട്രേഡിംഗ് സ്റ്റോക്ക് മാര്‍ക്കറ്റ് സ്ഥാപനമായ റോയല്‍ അസറ്റ്സ് എന്നിവര്‍ക്കാണ് ബിസിനസ് എക്സലന്‍സ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here