Home environment അണ്ണാന്‍ കുഞ്ഞുങ്ങളോടും കിളികളോടും കൂട്ടുകൂടി യുവതി

അണ്ണാന്‍ കുഞ്ഞുങ്ങളോടും കിളികളോടും കൂട്ടുകൂടി യുവതി

79
0

വളര്‍ത്ത് മൃഗങ്ങളെ മാത്രമല്ല മറ്റ് മൃഗങ്ങളോടും അനുകമ്പയും സനേഹവും കാണിക്കാറുള്ള ചില മനുഷ്യരുണ്ട്. ഇത്തരത്തിലൊരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

‘സ്നോ വൈറ്റ് ആന്‍ഡ് ദ സെവന്‍ ഡ്വാര്‍ഫ്സ്’ എന്ന പഴയകാല കഥകളിലെ സ്നോ വൈറ്റ് എന്ന കഥാപാത്രത്തോടാണ് ഈ യുവതിയെ എല്ലാവരും ഉപമിക്കുന്നത്. ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ട്വിറ്ററിലും ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പാര്‍ക്കില്‍ ഇരിക്കുന്ന ഒരു യുവതിയാണ് താരം. പാര്‍ക്കില്‍ ഇരിക്കുന്ന യുവതി തന്റെ അടുത്ത് വരുന്ന അണ്ണാന്‍ കുഞ്ഞുങ്ങള്‍ക്കും കിളികള്‍ക്കും കഴിക്കാന്‍ കടലകള്‍ കൊടുക്കകയും അവരോട് വര്‍ത്തമാനം പറയുകയും ചെയ്യുകയാണ്. യഥാര്‍ത്ഥ ജീവിതത്തിലെ സ്നോ വൈറ്റ് എന്നാണ് യുവതിയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

ആദ്യം ഒരു അണ്ണാന്‍ വന്ന് യുവതിയുടെ കൈയില്‍ നിന്ന് കടലകള്‍ കഴിക്കുന്നുണ്ട്. കുഴപ്പമൊന്നുമില്ലെന്ന് മനസിലാക്കുന്നതോടെയാണ് മറ്റ് അണ്ണാന്‍ കുഞ്ഞുങ്ങളും കിളികളുമൊക്കെ യുവതിയുടെ അടുത്തേക്ക് വരുന്നത്. കിളികള്‍ യുവതിയുടെ വിരലുകളില്‍ ഇരിക്കുന്നതും ഏറെ ശ്രദ്ധേയമാണ്. സ്നോ വൈറ്റിനെ പോലെ സഹജീവികളോട് സ്നേഹവും കരുണയും കാണിക്കുന്ന യുവതി എന്തായാലും സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നു കഴിഞ്ഞു. കഥാപുസ്തകത്തിലെ പോലെ തന്നെ ആ കഥാപാത്രത്തെ യുവതി വീണ്ടും പുനരാവിഷ്‌കരിച്ചത് പലരെയും ചെറുപ്പകാലം കൂടി ഓര്‍മ്മപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here