Home latest news അര്‍ബുദത്തെ തോല്‍പ്പിച്ചു; അര്‍ബുദ ബാധിതനായ 12 കാരനെ എഡിജി

അര്‍ബുദത്തെ തോല്‍പ്പിച്ചു; അര്‍ബുദ ബാധിതനായ 12 കാരനെ എഡിജി

21
0

പ്രയാഗ് രാജ്: അര്‍ബുദബാധിതനായ 12 കാരനെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി (എഡിജി) നിയമിച്ച് പ്രയാഗ് രാജ് പൊലീസ്.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ ഹര്‍ഷ് ദുബെ എന്ന കുട്ടിയെയാണ് ഒരുദിവസത്തേക്ക് എഡിജിയായി നിയമിച്ചത്.

ചുമതലയേറ്റ ശേഷം 12 കാരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും രേഖകളും പരിശോധിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ സല്യൂട്ട് ചെയ്തതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. എഡിജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എല്ലാ ജോലികളും ഹര്‍ഷ് തന്റെ ഓഫീസില്‍ നിര്‍വഹിക്കുകയും ചില റിപ്പോര്‍ട്ടുകളില്‍ ഒപ്പിടുകയും ചെയ്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ‘ചെറിയ എഡിജി’ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.

ഹര്‍ഷിന്റെ പിതാവ് സഞ്ജയ് ദുബെ ഇ-റിക്ഷാ ഡ്രൈവറാണ്. നഗരത്തിലെ അര്‍ബുദ ബാധിതരെ സഹായിക്കുന്ന സാമൂഹിക പ്രവര്‍ത്തകരിലൂടെയാണ് ഹര്‍ഷിനെ കുറിച്ച് അറിയുന്നത്. അവന്റെ കഷ്ടപ്പാടുകള്‍ മനസിലായപ്പോള്‍ ആ കുഞ്ഞിന്റെ മനോവീര്യം വര്‍ധിപ്പിക്കാന്‍ തനിക്കാവുന്നത് ചെയ്യുകയായിരുന്നു ഈ പദ്ധതികൊണ്ടുദ്ദേശിച്ചതെന്ന് എഡിജി പ്രേം പ്രകാശ് പറഞ്ഞു.

ഹര്‍ഷയുടെ പിതാവ് സഞ്ജയ് ദുബെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മകനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിനും സാമൂഹിക പ്രവര്‍ത്തകനായ പങ്കജ് റിസ്വാനിക്കും നന്ദി പറഞ്ഞു. കുട്ടിക്ക് മുഴുവന്‍ വൈദ്യസഹായവും നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘം ഉറപ്പുനല്‍കിയതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

കമല നെഹ്‌റു ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ ബി പോള്‍, ഡോ രാധാറാണി ഘോഷ്, സാമൂഹിക പ്രവര്‍ത്തകന്‍ പങ്കജ് റിസ്വാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. അര്‍ബുദത്തെ ഭേദമാക്കാന്‍ കഴിയാത്ത രോഗമെന്നാണ് വിളിക്കുന്നത്, എന്നാല്‍ ശരിയായ സമയത്ത് ശരിയായ ചികിത്സ രോഗിക്ക് നല്‍കിയാല്‍ അതിന് കഴിയുമെന്ന് കമല നെഹ്‌റു ഹോസ്പിറ്റലിലെ സീനിയര്‍ ഓങ്കോളജിസ്റ്റും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ബി. പോള്‍ പറഞ്ഞു. രോഗികള്‍ക്ക് രോഗികള്‍ക്ക് ക്ഷമയും ധൈര്യവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here