Home BIZ NEWS എന്തുകൊണ്ടാണ് ബിയര്‍ കുപ്പികള്‍ എപ്പോഴും പച്ചയോ തവിട്ടു നിറമോ ആയിരിക്കുന്നത്?

എന്തുകൊണ്ടാണ് ബിയര്‍ കുപ്പികള്‍ എപ്പോഴും പച്ചയോ തവിട്ടു നിറമോ ആയിരിക്കുന്നത്?

107
0

അമിതമായ മദ്യപാനം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കൂടാതെ, നമ്മുടെ മദ്യപാനം കുറയ്ക്കണമെന്ന് വിവിധ പഠനങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും, നമ്മില്‍ പലരും അത് കഴിക്കുന്നത് തുടരുന്നു. നമ്മള്‍ മദ്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴും ബിയര്‍ കുപ്പികള്‍ എപ്പോഴും പച്ചയോ തവിട്ടുനിറമോ ആയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

പച്ച അല്ലെങ്കില്‍ ബ്രൗണ്‍ ബിയര്‍ ബോട്ടിലിനു പിന്നില്‍ ഒരു പ്രത്യേക കാരണമുണ്ട്. ബിസിനസ് ഇന്‍സൈഡര്‍ പറയുന്നതനുസരിച്ച്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ ബിയര്‍ ബോട്ടിലുകള്‍ നിര്‍മ്മിച്ചിരുന്നു. ഇവിടെ ബിയര്‍ ഉണ്ടാക്കി സുതാര്യമായ കുപ്പികളിലാക്കി വിളമ്പി. ഈ സമയത്ത്, ഈ സുതാര്യമായ കുപ്പികളിലേക്ക് സൂര്യപ്രകാശം തുളച്ചുകയറിയപ്പോള്‍ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ഉള്ളിലെ ആസിഡ് അതിവേഗം പ്രതികരിക്കുന്നത് ബിയര്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിച്ചു. ഇക്കാരണത്താല്‍, ബിയര്‍ സ്‌കങ്കി (സങ് പോലെ) മണക്കാന്‍ തുടങ്ങി. ഇത് കാരണം ജനങ്ങള്‍ക്ക് ബീയര്‍വാങ്ങാന്‍ താല്‍പ്പര്യം കുറയുകയും വില്‍പ്പന ഗണ്യമായി കുറയുകയും ചെയ്തു. നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം നേരിടുകയും ചെയ്തു.

ബിയര്‍ കമ്പനികള്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ ഒരുപാട് മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവെങ്കിലും കഴിഞ്ഞില്ല. കുപ്പിയുടെ തവിട്ടുനിറം പരീക്ഷിക്കുക എന്നതായിരുന്നു അവസാന ആശ്രയം. അവസാനം ഇവയില്‍ പൂര്‍ണമായും വിജയിച്ചു.ബ്രൗണ്‍ കുപ്പികളില്‍ സൂക്ഷിച്ചിരുന്ന ബിയര്‍ കേടായില്ല. കുപ്പിയിലെ ദ്രാവകത്തിലേക്ക് സൂര്യപ്രകാശം എത്താത്തതാണ് കാരണമെന്ന് കണ്ടുപിടിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here